Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളെ കൂടെ വിടണമെന്ന് നവാസുദ്ദീൻ സിദ്ദിഖി, ഗേറ്റിന് പുറത്ത് ഭാര്യ ആലിയയുമായി തർക്കം; വിഡിയോ

text_fields
bookmark_border
Nawazuddin Siddiquis Estranged Wife Aaliya Records Fight With Actor
cancel

നടൻ നവാസുദ്ദീൻ സിദ്ദിഖിയും ഭാര്യ ആലിയയും തമ്മിലുള്ള പ്രശ്നം രൂക്ഷമാവുകയാണ്. ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുകയാണ്. ഇതിനായി ആലിയ കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് നവാസുദ്ദീനും ഭാര്യആലിയയും തമ്മിലെ തർക്കത്തിന്റെ വിഡിയോയാണ്. ആലിയയുടെ അന്ധേരിയിലെ വസതിയ്ക്ക് മുന്നിൽ നിന്നുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആലിയ തന്നെയാണ് ദൃശ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നടനോടൊപ്പമുള്ള 18 വർഷത്തെ ജീവിതം വിവരിച്ചു കൊണ്ടാണ് വിഡിയോ ഷെയർ ചെയ്തത്.

മകൾ ഷോറയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നടൻ ഭാര്യയെ സമീപിച്ചത്. എന്നാൽ ഇതിന് ആലിയ തയാറാവുന്നില്ല. ഷൂട്ടിങ് പോലും ഒഴിവാക്കി മകൾ ഷോറക്ക് വേണ്ടിയാണ് ഇവിടെ വന്നതെന്നും സിദ്ദീഖി പറയുന്നു. എന്നാൽ മകളെ വിട്ടുകൊടുക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ആലിയ. പിന്നീട് ഇരുവരും തമ്മിൽ ഗേറ്റിന് പുറത്ത് വാഗ്വാദത്തിൽ ഏർപ്പെടുന്നു. താരങ്ങളുടെ തർക്ക വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

തനിക്ക് ഒരു പരിഗണനയും നൽകാത്ത ഒരാളിന് വേണ്ടി പതിനെട്ട് വർഷം നൽകി. അതിൽ വളരെയധികം ഖേദിക്കുന്നു. 2004ൽ ആണ് ഞാൻ ആദ്യമായി അയാളെ കാണുന്നത്. പിന്നീട് ഒരുമിച്ച് താമസിച്ചു. അയാൾ എന്നെ സ്നേഹിക്കുമെന്ന് വിശ്വസിച്ചു. എന്നാൽ അയാൾ നല്ല മനുഷ്യനായിരുന്നില്ല. ഒരാൾക്ക് ഇത്രയും തരംതാഴാൻ കഴിയും. ഭാര്യയെ ഉപേക്ഷിച്ച ആൾ ഇപ്പോൾ മകളെയാണ് ലക്ഷ്യം വെക്കുന്നത് -ആലിയ കുറിപ്പിൽ പറയുന്നു.

നവാസുദ്ദീൻ ഇതിനു മുമ്പും മകളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നതായി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ രണ്ടാമത്തെ കുട്ടിയെ അംഗീകരിക്കാൻ തയാറായിട്ടില്ലെന്നും കുട്ടികളുടെ സംരക്ഷണത്തിനായി നിയമപരമായി പോരാടുമെന്നും ആലിയ പറഞ്ഞു. താനും ഷോറയും ദുബൈ പൗരന്മാരാണെന്നും ആലിയ വ്യക്തമാക്കി.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nawazuddin Siddiqui's Estranged Wife Aaliya Records Fight With Actor
Next Story