Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസംവിധായകന് ആഡംബര...

സംവിധായകന് ആഡംബര കാര്‍, അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം; 100 കോടി ക്ലബ്ബിൽ 'ദസറ'

text_fields
bookmark_border
Nani film Dasara grosses over ₹100 cr worldwide,
cancel

നാനി, കീർത്തി സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രമാണ് ദസ്റ. 2023 മാർച്ച് 30 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

നാനിയുടെ ആദ്യത്തെ പാൻ ഇന്ത്യൻ ചിത്രമായ ദസ്റ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരാഴ്ച കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നടൻ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. 38 കോടിയാണ് ദസ്റയുടെ ഒന്നാം ദിവസത്തെ കളക്ഷൻ.

ചിത്രത്തിന്റെ വിജയം ആഘോഷമാക്കുകയാണ് അണിയറപ്രവർത്തകർ. നിര്‍മ്മാതാവ് സുധാകര്‍ ചെറുകുരി സംവിധായകന്‍ ശ്രീകാന്ത് ഒഡേലക്ക് ആഡംബര കാര്‍ സമ്മാനിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭനേതാക്കള്‍ക്കും 10 ഗ്രാം സ്വണ്ണം വീതം നല്‍കുകയും ചെയ്തു.

നാനിക്കും കീർത്തി സുരേഷിനുമൊപ്പം വൻതാരനിരയാണ് ദസ്റയിൽ അണിനിരന്നത്. മലയാളി താരം ഷൈൻ ടോം ചാക്കോ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം എന്നിവരാണ് മറ്റുതാരങ്ങൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naniDasara
News Summary - Nani film Dasara grosses over ₹100 cr worldwide
Next Story