ആദ്യ ക്ഷണക്കത്ത് രേവന്ത് റെഡ്ഡിക്ക്; വിവാഹത്തിനൊരുങ്ങി താരകുടുംബം
text_fieldsതെലുങ്ക് സൂപ്പർ താരം നാഗാർജുനയുടെയും അമലയുടെയും മകനും നടനുമായ അഖിൽ അക്കിനേനിയും സൈനബ് റാവദ്‌ജിയുമായുള്ള വിവാഹം ജൂൺ ആറിന് നടക്കുമെന്നാണ് റിപ്പോർട്ട്. അഖിലിന്‍റെ വിവാഹത്തിന് നാഗാർജുനയും അമലയും ആദ്യ ക്ഷണം നൽകിയത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കാണ്. ഇരുവരും മുഖ്യമന്ത്രിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. നാഗാർജുനക്കും അമലക്കുമൊപ്പം സൈനബിന്റെ മാതാപിതാക്കളും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വിവാഹത്തെക്കുറിച്ച് അക്കിനേനി കുടുംബം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല, എന്നാൽ ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ ചടങ്ങ് നടക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. രാജസ്ഥാനി കൊട്ടാരത്തിൽ വെച്ചുള്ള ഡെസ്റ്റിനേഷൻ വിവാഹമായിരിക്കുമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
വിവാഹ നിശ്ചയം പോലെ തന്നെ രഹസ്യമായ ചടങ്ങായിട്ടാകും വിവാഹവും നടക്കുക എന്നാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങിയ വിവാഹ നിശ്ചയ ചടങ്ങ് അക്കിനേനി കുടുംബ വീട്ടിലാണ് നടന്നത്. ലൈഫ് സ്റ്റൈൽ വ്ലോഗറാണ് സൈനബ്. മികച്ച ചിത്രകാരി കൂടിയായ അവർ നിരവധി എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. ഹൈദരാബാദിൽ ജനിച്ച സൈനബ് കുടുംബത്തോടൊപ്പം പിന്നീട് മുംബൈയിലേക്ക് താമസം മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

