Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നയൻതാരയുടെ പാതയിൽ നാഗചൈതന്യയും ശോഭിതയും; വിവാഹ വിഡിയോ വിറ്റുപോയത് വൻ തുകക്ക്

text_fields
bookmark_border
Naga Chaitanya-Sobhitas wedding rights sold to Netflix for Rs 50 crore: Report
cancel

സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് നാഗചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും. അടുത്ത മാസം നാലിന് ഹൈദരാബാദിൽവെച്ചാണ് താര വിവാഹമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരു കുടുംബാംഗങ്ങൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

ഇപ്പോഴിതാ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിവാഹ വിഡിയോ ഒ.ടി.ടിയിലൂടെ എത്തുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. 50 കോടി രൂപക്ക് നെറ്റ്ഫ്ലിക്സാണ് ഇതു സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിനെക്കുറിച്ച് നാഗചൈതന്യയോ ശോഭിതയോ പ്രതികരിച്ചിട്ടില്ല.

നയൻതാര - വിഘ്നേഷ് ശിവൻ വിവാഹം പ്രേക്ഷകരിലേക്ക് എത്തിച്ചത് നെറ്റ്ഫ്ലിക്സ് ആയിരുന്നു. നെറ്റ്ഫ്ലിക്സ് വാങ്ങുന്ന രണ്ടാമത്തെ തെന്നിന്ത്യൻ താര വിവാഹമാണിത്. 25 കോടി രൂപക്കാണ് നയൻതാരയുടെ വിവാഹദൃശ്യങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.

ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽവെച്ചാകും നാഗചൈതന്യ- ശോഭിത വിവാഹം നടക്കുക. നടന്റെ പുനർ വിവാഹമാണ്.2021ആണ് നാഗചൈതന്യയും നടി സാമന്തയും നിയമപരമായി വേർപിരിയുന്നത്. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് 2017 ഇരുവരും വിവാഹിതരാവുന്നത്. എന്നാൽ നാല് വർഷം മാത്രമായിരുന്നു ആ ബന്ധത്തിന്റെ ആയുസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Naga Chaitanya-Sobhita's wedding rights sold to Netflix for Rs 50 crore: Report
Next Story