Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാഗചൈതന്യ വീണ്ടും വിവാഹിതനാവുന്നു
text_fieldsbookmark_border
തെലുങ്ക് താരം നാഗചൈതന്യ വീണ്ടും വിവാഹിതനാവുന്നു. സിനിമയുമായി ബന്ധമില്ലാത്ത ആളാണ് വധുവെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബിസിനസ് കുടുംബത്തിൽ നിന്നുള്ളതാണെന്നും പിതാവും നടനുമായ നാഗചൈത്യയാണ് മകന് വധുവിനെ കണ്ടെത്തിയതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
എന്നാൽ പെൺകുട്ടിയെ കറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. വിവാഹം വരെ രഹസ്യമാക്കി സൂക്ഷിക്കാനാണ് താരകുടുംബത്തിന്റെ തീരുമാനം .
നടി സാമന്തയെയാണ് നാഗചൈതന്യ ആദ്യം വിവാഹം കഴിച്ചത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2017ൽ ആയിരുന്നു ഇവരുടെ വിവാഹം. നാല് വർഷങ്ങൾക്കിപ്പുറം 2021 ൽ ഇരുവരും വേർപിരിഞ്ഞു. വിവാഹമോചനത്തിന്റെ കാരണം താരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴും സിനിമയിൽ സജീവമാണ് സാമന്തയും നാഗചൈതന്യയും.
Next Story

