പഞ്ചസാര കൊടും വിഷം, ജീവിതത്തിൽ നിന്ന് അകറ്റി നിർത്തണം; നാഗചൈതന്യ
text_fieldsപഞ്ചസാരയെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തണമെന്ന് നടൻ നാഗചൈതന്യ. ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് പരമാവധി കുറക്കണമെന്നും കൊടും വിഷമാണെന്നും അടുത്തിടെ ഒരു ഹെൽത്ത് പോഡ്കാസ്റ്റിൽ പറഞ്ഞു. തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'പഞ്ചസാരയുടെ അളവ് കൂടുന്നത് പല രോഗങ്ങൾക്കും കാരണമാകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. മദ്യത്തെക്കാളും പുകയിലയെക്കാളും വലിയ വിഷമാണ് പഞ്ചസാര. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കരുത്.പഞ്ചസാര കാൻസർ, പ്രമേഹം തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ ഞാൻ വളരെ ബോധവാനാണ്. ഞാൻ വളരെ കുറച്ച് പഞ്ചസാര മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ജോലിയുടെ ഭാഗമായി പഞ്ചസാര ഉൽപന്നങ്ങൾ ഉപയോഗിക്കാറുണ്ട്. അത് അഭിനയത്തിന്റെ ഭാഗം മാത്രമാണ്. യഥാർഥ ജീവിതത്തിലും ഞാൻ അത് ചെയ്യുന്നുവെന്ന് അർഥമാക്കുന്നില്ല. ചിലപ്പോൾ ആളുകൾ പഞ്ചസാര നല്ലതാണെന്ന് പറഞ്ഞേക്കാം. ഇത് എന്റെ അഭിപ്രായം മാത്രമാണ്'; നാഗ ചൈതന്യ പറഞ്ഞു.
തണ്ടേൽ ആണ് നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രം. സായ് പല്ലവിയാണ് നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചന്ദു മൊണ്ടെറ്റിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

