Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്റെ സ്വർഗം ഈ കാൽപ്പാദങ്ങളിൽ; ചിത്രം പങ്കുവച്ച് ഖുശ്ബു

text_fields
bookmark_border
തന്റെ ജീവിതത്തിലെ കയറ്റിറക്കളെല്ലാം നടി സമൂഹമാധ്യമങ്ങളിൽ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്
My heaven in these feet; Khushbu shared the picture
cancel

രാഷ്ട്രീയത്തിലെന്നപോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി ഖുശ്ബു. തന്റെ ജീവിതത്തിലെ കയറ്റിറക്കളെല്ലാം നടി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ആശുപത്രിയിൽ കിടക്കയിൽ നിന്നുള്ള ചിത്രം കുറച്ചുനാൾ മുമ്പ് അവർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.


നടി ഖുശ്ബുവിന്റെ മേക്കോവറും അടുത്തിടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.തന്റെ ശരീരഭാരം കുറച്ചാണ് നടി ശ്രദ്ധപിടിച്ചുപറ്റിയത്. 20 കിലയോളമായിരുന്നു അവർ കുറച്ചത്. പുത്തൻ ലുക്കിന് പിന്നിലുള്ള രഹസ്യം ആരാഞ്ഞ് പ്രേക്ഷകർ അന്ന് രംഗത്ത് എത്തുകയും നടിയെ അഭിനന്ദിക്കുകയും ചെയ്തു. ഇതിനെല്ലാം പിന്നാലെ വീണ്ടും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ് അമ്മയ്‌ക്കൊപ്പമുളള ഖുശ്ബുവിന്റെ സോഷ്യൽമീഡിയ പോസ്റ്റ്. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ട് ഖുശ്ബു കുറിച്ച വാക്കുകളും ചർച്ചയായിട്ടുണ്ട്.

'അമ്മയുടെ സ്നേഹത്തേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.അമ്മയുടെ കാൽക്കീഴിൽ സ്വർഗമുണ്ടെന്ന് പറയപ്പെടുന്നു.അതു വളരെ സത്യമാണ്‌.ഞാൻ എന്റെ അമ്മയുടെ കാൽവിരലിലെ നഖങ്ങൾ മുറിക്കുന്ന സമയം, ഞാൻ പാകം ചെയ്ത ഉച്ചഭക്ഷണം അവൾ ആസ്വദിച്ചു കഴിക്കുമ്പോള്‍ സന്തോഷം തോന്നുന്നു.അമ്മയുടെ പാദങ്ങളിലാണ് സ്വര്‍ഗ്ഗം'-ഖുശ്ബു കുറിച്ചു. അനവധി ആരാധകരും പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

1980കളിൽ ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 1981 ൽ 'ലാവാരിസ്' എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. രജനീകാന്ത്, കമലഹാസൻ, സത്യരാജ്, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - My heaven in these feet; Khushbu shared the picture
Next Story