Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pooja dadlani
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightആര്യൻ ഖാൻ കേസ്​:...

ആര്യൻ ഖാൻ കേസ്​: ഷാരൂഖിന്‍റെ മാ​േനജർ പൂജയെ ചോദ്യം ചെയ്യും

text_fields
bookmark_border

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന്​ ​േകസിൽ ആര്യൻ ഖാന്‍റെ അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ ഷാരൂഖ്​ ഖാന്‍റെ മാനേജൻ പൂജ ദദ്​ലാനിക്ക്​ മുംബൈ പൊലീസിന്‍റെ സമൻസ്​. നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയുടെ വിജിലൻസ്​ സംഘവും പൂജക്ക്​ സമൻസ്​ അയച്ചേക്കുമെന്നാണ്​ വിവരം. കോഴ ആ​രോപണവുമായി ബന്ധപ്പെട്ട കേസിലാണ്​ ചോദ്യം ചെയ്യൽ.

നാർക്കോട്ടിക്​സ്​ കൺ​േ​​ട്രാൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തോട്​ പൂജ കൂടുതൽ സമയം ആവശ്യപ്പെട്ടതായാണ്​ വിവരം. ഷാരൂഖിന്‍റെ മകൻ ആര്യനെ ഈ മാസം ആദ്യം ബോംബെ ഹൈകോടതി ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനുശേഷമാണ്​ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എൻ.സി.ബി തയാറെടുക്കുന്നത്​.

ലോവർ പാരലിൽവെച്ച്​ കെ.പി ഗോസാവിയും സാം ഡിസൂസയുമായി പൂജ കൂടിക്കാഴ്ച നടത്തിയതിന്‍റെ സി.സി.ടി.വി ദൃ​ശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന്​ ലഭിച്ചതിനെ തുടർന്നാണ്​ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന്​ ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്​തു. അതേസമയം പൊലീസ്​ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഗോസാവിക്കെതിരെ പൊലീസ്​ കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്​ച സാം ഡിസൂസ അറസ്റ്റിൽനിന്ന്​ സംരക്ഷണം തേടി ബോം​െബ ഹൈകോടതിയെ സമീപിക്കുകയും ചെയ്​തിരുന്നു. ഷാരൂഖ്​ ഖാന്‍റെ മാനേജറിൽനിന്ന്​ ​ 50 ലക്ഷം രൂപ ഗോസാവി കൈപ്പറ്റിയെന്നും ശേഷം തുക മടക്കി നൽകിയെന്നും ​ഡിസൂസ ഹരജിയിൽ പറയുന്നു. കേസിലെ സാക്ഷികളായിരുന്നു ഗോസാവിയും ഡിസൂസയും.

ഒക്​ടോബർ മൂന്നിന്​ ആഡംബര കപ്പലിലെ പരിശോധനക്കിടെയാണ്​ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിലാകുന്നത്​. ഒരു മാസത്തിന്​ ശേഷമാണ്​ ആര്യന്​ ജാമ്യം ലഭിച്ചത്​. കേസ്​ അന്വേഷണത്തിന്​ നേതൃത്വം നൽകിയിരുന്ന സമീർ വാങ്കഡെയുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanMumbai cruise drug caseAryan KhanPooja Dadlani
News Summary - Mumbai Police summons Shah Rukh Khans manager Pooja Dadlani
Next Story