Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബോളിവുഡ്​ താരത്തി​െൻറ ആത്മഹത്യ; ഭാര്യക്കും ഭാര്യാമാതാവിനുമെതിരെ കേസെടുത്ത്​ മുംബൈ പൊലീസ്​
cancel
camera_alt

അന്തരിച്ച ബോളിവുഡ്​ നടൻ സന്ദീപ്​ നഹാറും ഭാര്യയും 

Homechevron_rightEntertainmentchevron_rightCelebritieschevron_rightബോളിവുഡ്​ താരത്തി​െൻറ...

ബോളിവുഡ്​ താരത്തി​െൻറ ആത്മഹത്യ; ഭാര്യക്കും ഭാര്യാമാതാവിനുമെതിരെ കേസെടുത്ത്​ മുംബൈ പൊലീസ്​

text_fields
bookmark_border

പ്രമുഖ ബോളിവുഡ്​ നടൻ സന്ദീപ്​ നഹറി​െൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട്​ ഭാര്യ കാഞ്ചൻ ശർമക്കും ഭാര്യാ മാതാവിനുമെതിരെ എഫ്​.​െഎ.ആർ ഫയൽ ചെയ്​ത്​ മുംബൈ പൊലീസ്​. മരണത്തിനു മുമ്പായി, ഭാര്യയെയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തുന്ന വിഡിയോ നഹർ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. കൂടാതെ അദ്ദേഹത്തി​‍െൻറ മുറിയിൽനിന്നു കിട്ടിയ കത്തിൽ, ബോളിവുഡ്​ സിനിമ വ്യവസായത്തിലെ രാഷ്​ട്രീയവും താൻ നേരിടുന്ന അവഗണനയും പരാമർശിച്ചിരുന്നതായി പൊലീസ്​ പറഞ്ഞിരുന്നു.

സന്ദീപി​െൻറ കുടുംബാംഗത്തി​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യക്കും ഭാര്യാമാതാവിനുമെതിരെ എഫ്‌ഐആർ സമർപ്പിച്ചതെന്ന് പോലീസ് വ്യക്​തമാക്കിയിട്ടുണ്ട്​. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ്​ പറഞ്ഞു. എന്നാൽ, ആത്മഹത്യാകുറിപ്പിൽ ആർക്കുമെതിരെ നടപടിയെടുക്കരുതെന്ന്​ പറഞ്ഞിട്ടുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്​ മുംബൈ പൊലീസ്​ പ്രതികരിക്കാൻ വിസമ്മതിച്ചു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.


ഭാര്യയെ പേരെടുത്ത്​ പരാമർശിച്ചിരുന്നെങ്കിലും ത​െൻറ മരണത്തിൽ ആർക്കും പങ്കില്ലെന്നും ആർക്കുമെതിരെ നടപടിയെടുക്കരുതെന്നും സന്ദീപ്​ നഹർ ആത്മഹത്യ കുറിപ്പിൽ പ്രത്യേകമായി പറഞ്ഞിരുന്നു. നഹറിനെ തിങ്കളാഴ്​ച വൈകീട്ട്​ കിടപ്പുമുറിയിലെ സീലിങ്​ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന്​ ഭാര്യയും സുഹൃത്തുക്കളും ചേർന്ന്​​ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മരണത്തിന്​ ഏതാനും മണിക്കൂറുകൾ മുമ്പ്​ പോസ്​റ്റ്​ ചെയ്​ത ഫേസ്​ബുക്ക്​​ വിഡിയോയിലാണ്​ ഭാര്യയിൽനിന്നും ഭാര്യാമാതാവിൽനിന്നും മാനസിക പീഡനം ഏൽക്കുന്നതായി നഹർ കുറ്റപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai PolicesuicideBollywood NewsSandeep Nahar
News Summary - Mumbai Police registers case against late Bollywood actor Sandeep Nahars wife
Next Story