Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അവൻ സംസ്കാരമില്ലാത്തവൻ, അത് അശ്ലീല ഷോ’... കപിൽ ശർമയെ കടന്നാക്രമിച്ച് മുകേഷ് ഖന്ന

text_fields
bookmark_border
‘അവൻ സംസ്കാരമില്ലാത്തവൻ, അത് അശ്ലീല ഷോ’... കപിൽ ശർമയെ കടന്നാക്രമിച്ച് മുകേഷ് ഖന്ന
cancel

മുംബൈ: ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് കപിൽ ശർമ. സിനിമ താരങ്ങളേയും സെലിബ്രിറ്റികളേയും പ​ങ്കെടുപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ‘ദി കപിൽ ശർമ ഷോ’ക്ക് വൻ ആരാധക പിന്തുണയുമുണ്ട്.

എന്നാൽ, ഇപ്പോൾ കപിൽ ശർമയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തു വന്നിരിക്കയാണ് മുതിർന്ന നടനും ‘ശക്തിമാൻ’ പരമ്പരയിലെ താരവുമായ മുകേഷ് ഖന്ന. കപിൽ ശർമ സംസ്കാരമില്ലാത്തവനാണെന്നും അവൻ അവതരിപ്പിക്കുന്നത് അശ്ലീല ഷോയാണെന്നും മുകേഷ് ഖന്ന ആരോപിച്ചു. ഒരു ബോളിവുഡ് മാഗസിനു നൽകിയ അഭിമുഖത്തിലാണ് ‘മഹാഭാരത’ത്തിൽ ഭീക്ഷ്മരായി അഭിനയിച്ച താരം മനസ്സു തുറന്നത്. തന്റെ ഷോക്കിടയിൽ കപിൽ ശർമ ശക്തിമാന്റെ വേഷം ധരിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്.

‘കപിൽ ഒരു മികച്ച പ്രകടനക്കാരനായിരിക്കാം, എന്നാൽ തനിക്ക് അദ്ദേഹവുമായി പൊരുത്തപ്പെടാനാവില്ലെ’ന്നും മുകേഷ് പറഞ്ഞു. കപിൽ ഷോ മാത്രമല്ല ബിഗ്ബോസും അശ്ലീലമാണെന്ന് അദ്ദേഹം പറഞ്ഞു. ‘അവർ കോമഡി സർക്കസിൽ സ്കിറ്റുകൾ ചെയ്യാറുണ്ടായിരുന്നു. അവൻ ശക്തിമാൻ്റെ വേഷം ധരിച്ചു. അവൻ്റെ മുന്നിൽ ഒരു പെൺകുട്ടിയെയും വശത്ത് ഒരു കിടക്കയെയും കാണിച്ചിരുന്നു. അവൻ തിരക്കിലായതിനാൽ പെൺകുട്ടിയുടെ അടുത്തേക്ക് പോകുന്നില്ല. വെറും കോമഡിക്ക് വേണ്ടിയാണ് നിങ്ങൾ ഇത് ചെയ്യുന്നത്. ഈ രീതിയിൽ വികലമായ രീതിയിലാണ് ഷോ നടത്തിയതെന്ന് മുകേഷ് ഖന്ന പറയുന്നു.

ഒരു അവാർഡ് ഷോയിലാണ് രണ്ടാമത്തെ സംഭവം. ‘ഞാൻ ഒരു അവാർഡ്ദാന ചടങ്ങിൽ മുൻനിരയിൽ ഇരിക്കുകയായിരുന്നു. കപിൽ ഇൻഡസ്ട്രിയിൽ പുതിയതായിരുന്നു. അയാൾ 10-20 മിനിറ്റ് എൻ്റെ അരികിൽ ഇരുന്നു. പക്ഷേ ഒരിക്കൽ പോലും എന്നെ അഭിവാദ്യം ചെയ്തില്ല. അവൻ അവാർഡ് വാങ്ങി പോയി. ഈ രണ്ടു സംഭവങ്ങൾ കാരണം കപിലിനെ ഇഷ്ടമല്ലെ’ന്ന് തുറന്നടിച്ചിരിക്കയാണ് മുകേഷ് ഖന്ന. എന്നാൽ, തനിക്കെതിരായ ഖന്നയുടെ പ്രസ്താവനകളോട് കപിൽ പ്രതികരിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mukesh Khanna attacks Kapil Sharma, 'He is uncultured, it's a vulgar show'
Next Story