Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവാലന്‍റൈൻസ് ഡേയിൽ...

വാലന്‍റൈൻസ് ഡേയിൽ ധനുഷുമായി വിവാഹം; വിവാദങ്ങൾക്ക് പ്രതികരണവുമായി മൃണാൾ താക്കൂർ

text_fields
bookmark_border
വാലന്‍റൈൻസ് ഡേയിൽ ധനുഷുമായി വിവാഹം; വിവാദങ്ങൾക്ക് പ്രതികരണവുമായി മൃണാൾ താക്കൂർ
cancel
camera_alt

മൃണാൾ താക്കൂർ, ധനുഷ്

Listen to this Article

ധനുഷും മൃണാൾ താക്കൂറും വിവാഹിതരാകുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരി 14 വാലന്‍റൈൻസ് ഡേ ദിനത്തിൽ ഇവർ വിവാഹിതരാകും എന്നാണ് സോഷ്യൽമീഡിയ പറഞ്ഞത്. എന്നാൽ ഇരുവരും ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ എ.ബി.യുമായുള്ള അഭിമുഖത്തിൽ ആദ്യമായി മൃണാൾ ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. ഫെബ്രുവരിയിൽ ധനുഷിനെ വിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന് 'ആരും എന്നെ ക്ഷണിച്ചില്ല' എന്നായിരുന്നു മൃണാളിന്‍റെ മറുപടി.

ഫെബ്രുവരി 14ന് ഇരുവരും വിവാഹിതരാകും എന്ന രീതിയിൽ വിവാഹ തീയതി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടല്ലൊ, എന്താണ് അതിൽ പറയാനുള്ളത് എന്ന ചോദ്യത്തിന്, 'അത് പ്രഖ്യാപിച്ചിട്ടുണ്ടോ? ആരും എന്നെ ക്ഷണിച്ചില്ല. അവർക്ക് എന്നെയും ക്ഷണിക്കാമായിരുന്നു' എന്നാണ് മൃണാൾ പറഞ്ഞത്. വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ച സാഹചര്യത്തിൽ നിങ്ങളും അത് അറിഞ്ഞിരിക്കുമല്ലൊ എന്ന് ചോദിച്ചപ്പോൾ 'അതെ, ഞാൻ കണ്ടിട്ടുണ്ട്. അതെല്ലാം കണ്ട് ഞാൻ ചിരിക്കാറുണ്ട്. എനിക്കുവേണ്ടി സൗജന്യ പി.ആർ ചെയ്യുന്നവരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ നിങ്ങളൊന്നും വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ. അത് ഫെബ്രുവരി 14ന് നിങ്ങൾക്ക് കാണാൻ കഴിയും' മൃണാൾ പറഞ്ഞു.

എന്നാൽ വിവാഹവാർത്തകൾ വ്യാജമാണെന്നും അത്തരത്തിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും ധനുഷിന്‍റെ അടുത്തവൃത്തങ്ങൾ പ്രതികരിച്ചതായി ഡി.എൻ.എ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാർത്തയിൽ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്റെ പ്രീമിയറില്‍ നിന്നുള്ളൊരു വിഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് മൃണാള്‍ പ്രതികരിച്ചത്. സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമിയറില്‍ ഒന്നിച്ചെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ സക്സസ് പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entertainment NewsCelebritiesDhanushMrunal ThakurRumors
News Summary - Mrunal Thakur Dhanush wedding
Next Story