അവർ എന്‍റെ അരയിൽ കൈ വെച്ച് ഫോട്ടോ എടുത്തു, അശ്ലീല ആംഗ്യങ്ങൾ കാണിച്ചു; പൊതുവേദിയിൽ അപമാനിക്കപ്പെട്ടതിനെക്കുറിച്ച് മൗനി റോയ്
text_fieldsനാഗിൻ, ദേവോൻ കി ദേവ് മഹാദേവ് എന്നീ പരമ്പരകളിലൂടെ പ്രശസ്തയായ നടിയാണ് മൗനി റോയ്. ഇപ്പോഴിതാ, ഹരിയാനയിൽ അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ പ്രായമായ പുരുഷന്മാർ തന്നെ ഉപദ്രവിച്ച അനുഭവം പങ്കിട്ടിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം. സംഭവം തന്നെ അപമാനിക്കുകയും മാനസികമായി തളർത്തുകയും ചെയ്തതായി നടി ആരോപിച്ചു. തനിക്ക് നേരിട്ട ദുരനുഭവത്തിൽ അധികാരികൾ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
'കർണാലിൽ ഒരു പരിപാടി ഉണ്ടായിരുന്നു. അതിഥികളുടെ പെരുമാറ്റത്തിൽ എനിക്ക് വെറുപ്പ് തോന്നുന്നു. പ്രത്യേകിച്ച് മുത്തശ്ശന്മാരാകാൻ പ്രായമുള്ള രണ്ട് അമ്മാവന്മാരുടെ. പരിപാടി ആരംഭിച്ച് വേദിയിലേക്ക് നടന്നപ്പോൾ അമ്മാവന്മാരും കുടുംബാംഗങ്ങളും (എല്ലാ പുരുഷന്മാരും) എന്റെ അരയിൽ കൈകൾ വെച്ച് ഫോട്ടോ എടുത്തു. 'സർ, ദയവായി നിങ്ങളുടെ കൈ നീക്കം ചെയ്യൂ' എന്ന് ഞാൻ പറഞ്ഞപ്പോൾ അത് ഇഷ്ടപ്പെട്ടില്ല. വേദിയിൽ, രണ്ട് അമ്മാവന്മാർ അശ്ലീല പരാമർശങ്ങൾ നടത്തി. അശ്ലീല ആംഗ്യങ്ങൾ കാണിച്ചു. അങ്ങനെ ചെയ്യരുതെന്ന് മാന്യമായി ഞാൻ പറഞ്ഞു. അവർ എനിക്ക് നേരെ റോസാപ്പൂക്കൾ എറിയാൻ തുടങ്ങി' -മൗനി റോയ് പറഞ്ഞു.
ഇവരുടെ പെൺമക്കളോടോ, സഹോദരിമാരോടോ, കുടുംബാംഗങ്ങളോടോ ഇവരുടെ സുഹൃത്തുക്കൾ ഇതേ രീതിയിൽ പെരുമാറിയാൽ ഈ പുരുഷന്മാർ എന്തു ചെയ്യും. നിങ്ങളെയോർത്ത് നാണക്കേട് തോന്നുന്നു... എനിക്ക് എന്റെ രാജ്യത്തെയും നമ്മുടെ ജനങ്ങളെയും നമ്മുടെ പാരമ്പര്യങ്ങളെയും ഇഷ്ടമാണ്. പക്ഷേ ഇതിനെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. എനിക്ക് ആഘാതമുണ്ട്. ഞാൻ അപമാനിതയാണ്. ഈ അസഹനീയമായ പെരുമാറ്റത്തിന് അധികാരികൾ നടപടിയെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' -അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

