Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാദത്തിൽ; ഡിസൈൻ മോഷ്ടിച്ചെന്ന് ഡൂഡിൽ ആർട്ടിസ്റ്റ്

text_fields
bookmark_border
mohanlal
cancel
camera_alt

മോഹൻലാൽ

മോഹൻലാൽ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ്ബോസിൽ ധരിച്ചെത്തിയ ഷർട്ട് വിവാദമാകുന്നു. പ്രവാസി ചിത്രകാരൻ സിജിൻ ഗോപിനാഥനാണ് ഷർട്ടിന്റെ ഡിസൈനിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. തന്റെ അനുവാദമില്ലാതെയാണ് തന്റെ ചിത്രം ഷർട്ടിൽ ഉപയോഗിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

‘നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയോ വിവാദങ്ങളിലൂടെയോ ശ്രദ്ധ നേടുക എന്നത് ഒരിക്കലും എന്റെ രീതിയല്ല. ഒരു ഹേറ്റ് ക്യാമ്പെയ്‌നിന്റെ ഭാഗമാകാനോ വിവാദങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ നേടാനോ എനിക്ക് താൽപര്യമില്ല.

ഞാൻ പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. എന്റെ ആർട്ട്‌വർക്കിലെ മുഖങ്ങൾ തെരുവുകളിലും ജീവിതയാത്രയിലും ഞാൻ നേരിട്ട് കണ്ടുമുട്ടിയ യഥാർത്ഥ മനുഷ്യരിൽ നിന്നുള്ളവയാണ്. മൂന്ന് വർഷത്തോളം സമയമെടുത്താണ് ആ മുഖങ്ങൾ വരച്ചതും ഈ ആർട്ട്‌വർക്ക് രൂപപ്പെടുത്തിയതും. ഓരോ മുഖത്തിനും പിന്നിൽ ഓരോ ഓർമ്മയുണ്ട്. അതുകൊണ്ടുതന്നെ ഇത് എനിക്ക് വെറുമൊരു സാങ്കൽപ്പിക ആർട്ട്‌വർക്ക് അല്ല.

ഡൂഡിൽ ആർട്ട് ഞാൻ കണ്ടുപിടിച്ചതാണെന്നോ, ഡൂഡിലിംഗ് എന്ന ആശയത്തിന്മേൽ എനിക്ക് അവകാശമുണ്ടെന്നോ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ വാക്കുകളായി ചിത്രീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

അതിലും പ്രധാനമായി, എന്റെ വാക്കുകളെ വളച്ചൊടിച്ച് ഞാൻ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ലാൽ സാറിനെതിരെ ഉപയോഗിക്കരുത്. അദ്ദേഹത്തിനെതിരെ ഒരു തരത്തിലുള്ള നെഗറ്റിവിറ്റിയും സൃഷ്ടിക്കുക എന്നത് എന്റെ ഉദ്ദേശമല്ല.

എന്റെ കലയോടോ എന്റെ കാഴ്ചപ്പാടിനോടോ വിയോജിക്കാനുള്ള എല്ലാവരുടെയും അവകാശത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ, ഞാൻ പറഞ്ഞ കാര്യങ്ങളെ അതിന്റെ യഥാർത്ഥ സാഹചര്യത്തിൽ തന്നെ മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നെഗറ്റിവിറ്റിയിലൂടെ ശ്രദ്ധ നേടുന്നതിനേക്കാൾ, എന്റെ കല തന്നെ എനിക്ക് വേണ്ടി സംസാരിക്കട്ടെ. സിജിൻ ഗോപിനാഥൻ,ഡൂഡിൽ ആർട്ടിസ്റ്റ്’

എന്നാണ് സിജിൻ ഇന്‍സ്റ്റയിൽ കുറിച്ചത്. സംഭവത്തിൽ വിശദീകരണവുമായി മോഹൻലാലിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണയും രംഗത്തെത്തിയിട്ടുണ്ട്. 'ഞാനാണ് ലാൽ സാറിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ്. എന്നാൽ റിയാലിറ്റി ഷോയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ കോസ്റ്റ്യൂമുകൾ ചെയ്യുന്നത് ഞാനല്ല. നന്ദി'- അവർ കുറിച്ചു.

അതിനിടെ, റിയാലിറ്റി ഷോക്ക് വേണ്ടി മോഹൻലാലിന് വേഷങ്ങൾ ഒരുക്കുന്നത് പ്രവീൺ വർമ എന്ന സ്റ്റൈലിസ്റ്റാണെന്ന വിവരം പുറത്തുവന്നിരുന്നു. വിവാദത്തോട് പ്രവീൺ വർമ പക്ഷേ പ്രതികരിച്ചിട്ടില്ല. ലളിതവും പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ ലുക്കാണ് ഇത്തവണ മോഹൻലാലിനായി ഒരുക്കുന്നതെന്ന് പ്രവീൺ വർമ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal's Bigg Boss shirt sparks plagiarism row
Next Story