'വിവാഹ വാർഷിക ആശംസകൾ പ്രിയപ്പെട്ട സുചി, എന്നും നിന്റേത്'; സുചിത്രക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി മോഹൻലാല്‍
text_fieldsമോഹൻലാലിന്‍റെയും സുചിത്രയുടേയും വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭാര്യ സുചിത്രക്ക് ചുംബനം നല്‍കുന്ന ഫോട്ടോയും മോഹൻലാല്‍ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'വിവാഹ വാർഷിക ആശംസകൾ പ്രിയപ്പെട്ട സുചി, എന്നും കടപ്പാടുണ്ടായിരിക്കും, എന്നും നിന്റേത്'എന്നാണ് മോഹൻലാൽ കുറിച്ചത്. പതിവുപോലെ താരത്തിന് ആശംസകളുമായി നിരവധി ആരാധകര്‍ സോഷ്യൽമീഡിയയിൽ എത്തിയിട്ടുണ്ട്.
മലയാള സിനിമാലോകത്ത് നാലു പതിറ്റാണ്ടോളമായി സജീവമാണ് മോഹൻലാൽ. സിനിമകളിലുള്ള കഥകളെ വെല്ലുന്ന കാര്യങ്ങളാണ് മോഹൻലാലും സുചിത്രയും തമ്മിലുള്ള വിവാഹത്തിനിടയിലും സംഭവിച്ചിട്ടുള്ളത്.'ഒരിക്കല്‍ വിവാഹ വാര്‍ഷികമാണെന്ന് ഞാൻ മറന്നു പോയിരുന്നു. അതു സുചിക്കും മനസിലായി. അതത്ര നല്ല കാര്യമൊന്നുമല്ല. എന്നിട്ടും വളരെ ഈസിയായി സുചി കൈകാര്യം ചെയ്തു. വൈകുന്നേരമായപ്പോള്‍ എന്നെ വിളിച്ച് പറഞ്ഞു, ബാഗിലൊരു സാധനം വച്ചിട്ടുണ്ട്. ഒന്നു തുറന്നു നോക്കൂ. ഞാന്‍ നോക്കിയപ്പോള്‍ ഒരു സമ്മാനവും ഒപ്പമൊരു കുറിപ്പും. അതില്‍ എഴുതിയിട്ടുണ്ട്, ഇന്നു നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്. ഈ ദിവസം മറക്കാതിരിക്കുക മോഹന്‍ലാല്‍ പറയുന്നു.
സുചിത്രക്ക് സിനിമാ ബന്ധമുണ്ട്. തമിഴിലെ പ്രശസ്ത നിര്‍മാതാവായ ബാലാജിയുടെ മകളാണ് സുചിത്ര. മോഹൻലാലിന്‍റെ കടുത്ത ആരാധിക കൂടിയായിരുന്നു സുചിത്ര ഇടയ്ക്കിടക്ക് മോഹൻലാലിന് കാര്‍ഡുകളൊക്കെ അയക്കുമായിരുന്നു. 1988 ഏപ്രിൽ 28നായിരുന്നു ഇരുവരും വിവാഹിതരായത്. തിരുവനന്തപുരത്ത് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. മമ്മൂട്ടി അടക്കമുള്ള താരങ്ങൾ പങ്കെടുത്ത ഇവരുടെ വിവാഹവിഡിയോ ഇന്നും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

