Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഹാപ്പി ബർത്ത്ഡേ ഇച്ചാക്കാ!' മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി മോഹൻലാൽ

text_fields
bookmark_border
Actor Mohanlal shares a special birthday message and photo for Mammootty on his 75th birthday
cancel

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് 75-ാം ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ തന്റെ പ്രിയപ്പെട്ട "ഇച്ചാക്ക"യ്ക്ക് ജന്മദിന ആശംസകൾ പങ്കുവെച്ചത്.

"ഹാപ്പി ബർത്ത്ഡേ ഡിയർ ഇച്ചാക്കാ! താങ്കൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർന്നുള്ള എല്ലാ വിജയങ്ങളും എപ്പോഴും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു," എന്ന് മോഹൻലാൽ കുറിച്ചു. മമ്മൂട്ടിയുടെ ചിത്രവും ഈ കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ 75-ാം പിറന്നാൾ വേളയിൽ മോഹൻലാൽ പങ്കുവെച്ച ഈ ആശംസ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായി. മലയാള സിനിമയിലെ രണ്ട് അഗ്രഗണ്യരായ താരങ്ങൾക്കിടയിലെ ആഴത്തിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും വ്യക്തമാക്കുന്നതാണ് ഈ കുറിപ്പെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. സിനിമാ ലോകത്തുനിന്നും രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ നിന്നും നിരവധി പ്രമുഖരാണ് പ്രിയ നടന് ജന്മദിനാശംസകളുമായി എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal Wishes Mammootty a Happy 75th Birthday Calling Him 'Ichakka'
Next Story