‘‘എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്, നാർക്കോട്ടിക്സ്....’’ -യോഗദിനാചരണത്തിൽ മോഹൻലാൽ PHOTOS
text_fieldsകൊച്ചി: അന്താരാഷ്ട്ര യോഗാദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തും വിവിധ പരിപാടികൾ നടക്കുകയാണ്. കൊച്ചിയിൽ യോഗ പരിശീലന - ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയിൽ നടൻ മോഹൻലാൽ പങ്കെടുത്തു. നാർകോട്ടിക് കൺട്രോൾ ബ്യൂറോയും വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്‍ററിലാണ് പരിപാടി സംഘടിപ്പിച്ചത്.
സമൂഹമനസ്സാക്ഷിയുടെ കണ്ണു നനയിക്കുന്ന ഒരു വലിയ വിപത്തിനെതിരെ പോരാടാൻ നാം തീരുമാനിച്ചിരിക്കുകയാണ്. എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്, നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്... -മോഹൻലാൽ പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം, താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ എറണാകുളത്ത് നടക്കും. തെരഞ്ഞെടുപ്പ് നടന്നേക്കില്ല എന്നാണ് സൂചന. പ്രസിഡന്‍റായി മോഹൻലാൽ തന്നെ എത്തുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് നടന്നാൽ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്ന് മോഹൻലാൽ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ജനറൽ സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ളവർ രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും. ബാബുരാജിനെ ജനറൽ സെക്രട്ടറി ആക്കുന്ന കാര്യം ജനറൽ ബോഡി ചർച്ച ചെയ്യും. ട്രഷറർ സ്ഥാനത്ത് ഉണ്ണി മുകുന്ദന് പകരം മറ്റൊരു താരം എത്തുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

