മോഹൻലാലിനും സയീദ് മസൂദിനുമൊപ്പം രംഗയും; എമ്പുരാനിൽ ഫഹദും?
text_fieldsമോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ റിലീസിനൊരുങ്ങുകയാണ്. മാർച്ച് 27 ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് എമ്പുരാൻ എത്തുന്നത്.
സിനിമ തിയറ്റർ റിലീസിന് തയാറെടുക്കുമ്പോൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം വലിയ ചർച്ചയാവുകയാണ്. സയീദ് മസൂദിനും രംഗയ്ക്കും ഒപ്പം എന്ന അടിക്കുറിപ്പോടെപൃഥ്വിരാജിനും ഫഹദിനുമൊപ്പമുളള ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
താരങ്ങളുടെ ചിത്രം വൈറലായതോടെ ചിത്രത്തിൽ ഫഹദും ഉണ്ടോ എന്ന സംശയം പ്രേക്ഷകരുടെ ഇടയിൽ ശക്തമായിട്ടുണ്ട്. നേരത്തെ എമ്പുരാന്റെ ഒരു പോസ്റ്ററുമായി ബന്ധപ്പെട്ട് ഫഹദിന്റെ പേര് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ പോസ്റ്റ് കൂടി വന്നപ്പോൾ ആ സംശയം ബലപ്പെട്ടിരിക്കുകയാണ്. എമ്പുരാനിലെ മിസ്റ്ററി സ്റ്റാർ ഫഹദ് ആണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ.മോഹൻലാലിനൊപ്പം ലൂസിഫറിലെ താരങ്ങളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജുവും രണ്ടാംഭാഗത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.