ചോര പുരണ്ട മോതിരം, അബ്രാം ഖുറേഷി എത്തുന്നു! എമ്പുരാനെ കുറിച്ച് മോഹൻലാൽ
text_fieldsമലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി 2018 ൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാംഭാഗമാണിത്.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേഷനുമായി മോഹൻലാൽ എത്തിയിരിക്കുകയാണ്. ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ' നാളെ വെകുന്നേരം അഞ്ച് മണിക്ക്.. കാത്തിരിക്കുക- എന്നാണ് മോഹൻലാൽ പങ്കുവെച്ച് പോസ്റ്ററിൽ പറയുന്നത്. ഇത് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ചോര പുരണ്ട ഒരു മോതിരമാണ് പോസ്റ്ററിലുള്ളത്. ഇതും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.
നടൻ പൃഥ്വിരാജ് സുകുമാരന്റെ ആദ്യസംവിധാന സംരംഭമായിരുന്നു ലൂസിഫർ. ബോക്സ്ഓഫീസിൽ വൻവിജയം നേടിയ ചിത്രത്തിൽ മോഹൻലാലിനൊപ്പം ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, വിവേക് ഒബ്റോയി, ടൊവിനോ, സായ്കുമാർ, ഷാജോൺ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.