Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നേരി'ന്റെ രണ്ടാം ഭാഗം; വ്യക്തമാക്കി മോഹൻലാൽ

text_fields
bookmark_border
Mohanlal Opens Up About Second Part Of  Neru Movie
cancel

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. കോര്‍ട് റൂം ഡ്രാമയായ ചിത്രം ഡിസംബർ 21 നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ വിജയകരമായി പ്രദർശനം തുടരുമ്പോൾ നേരിന് രണ്ടാംഭാഗം ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇപ്പോഴിതാ മോഹൻലാൽ തന്നെ വ്യക്തമാക്കുകയാണ്. നേരിന്റെ വിജയാഘോഷവേളയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

'രണ്ടാം ഭാഗം ഉണ്ടാകും എന്ന് വിചാരിച്ചല്ല നമ്മൾ സിനിമ ചെയ്യുന്നത്. ദൃശ്യത്തിന്റെ കാര്യത്തിലും അങ്ങനെ വിചാരിച്ചില്ലല്ലോ. ഇത് സ്ഥിരമാക്കാനൊന്നും ഇല്ല. പക്ഷേ നേരിനും രണ്ടാം ഭാഗം ഉണ്ടാകാൻ പ്രാര്‍ഥിക്കാം. അങ്ങനെയുണ്ടാകട്ടെ- മോഹൻലാല്‍ പറഞ്ഞു.

മോഹൻലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. വിജയമോഹൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. മോഹൻലാലിന്റെ തിരിച്ചുവരവായിട്ടാണ് പ്രേക്ഷകര്‍ നേരിനെ കാണുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohanlal Opens Up About Second Part Of Neru Movie
Next Story