Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർജന്റീന–സ്വിറ്റ്സർലൻഡ് പോരാട്ടം ഗാലറിയിലിരുന്ന് ആസ്വദിച്ച് മോഹൻലാൽ; ആരാധകർക്ക് ഇരട്ടി ആവേശം

text_fields
bookmark_border
https://www.madhyamam.com/tags/mohanlal
cancel

ഫിഫ ലോകപ്പിന്‍റെ ആവേശപ്പോരാട്ടങ്ങളിലൊന്നായ അർജന്റീന–സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനൽ മത്സരം ആസ്വദിച്ച് മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ. താരം ഗാലറിയിലിരുന്ന് മത്സരം കാണുകയും ദൃശ്യങ്ങൽ തന്‍റെ ഫോണിൽ പകർത്തുകയും ചെയ്യുന്നതിന്‍റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

അമേരിക്കയിലെ കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ അർജന്‍റീനയുടെ ജേഴ്സിയണിഞ്ഞാണ് മോഹൻലാൽ എത്തിയത്. അർജന്‍റീന ഫുഡ്ബോൾ ടീമിനോടുള്ള ആരാധന മുമ്പും പലതവണ താരം തുറന്നു പറഞ്ഞിട്ടുണ്ട്. 2022ലെ അർജന്‍റീനയുടെ വിജയം മോഹൻലാൽ ആഘോഷമാക്കിയിരുന്നു. താരം സ്റ്റേഡിയത്തിനു പുറത്തു വെച്ച് ആരാധകർക്കൊപ്പം എടുത്ത ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്‍റീമ 3 ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡിനെ പരാജയപ്പെടുത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal enjoys Argentina-Switzerland match from the gallery
Next Story