Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപ്രിയ സുഹൃത്തിന്...

പ്രിയ സുഹൃത്തിന് വേദനയോടെ ആദരാഞ്ജലികൾ; സലിം കുമാറിന്‍റെ വിയോഗത്തിൽ മോഹൻലാൽ

text_fields
bookmark_border
പ്രിയ സുഹൃത്തിന് വേദനയോടെ ആദരാഞ്ജലികൾ; സലിം കുമാറിന്‍റെ വിയോഗത്തിൽ മോഹൻലാൽ
cancel

അഭിനയത്തിന്‍റെ എല്ലാ തലങ്ങളിലൂടെയും നടന്നു നീങ്ങിയ കലാകാരനായിരുന്നു സലിം കുമാർ. നിഷ്കളങ്കനായ നടന് ആദരാഞ്ജലി അർപ്പിച്ചിരിക്കുകയാണ് മലയാളത്തിന്‍റെ മഹാ നടൻ മോഹൻലാൽ. ഇന്നലെ രാത്രിയോടെയാണ് കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സലിം കുമാർ മരിച്ചത്.

പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിം കുമാർ വിടവാങ്ങിയത്. ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമക്ക് അകത്തും പുറത്തും എന്‍റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാർ എന്ന് മോഹൻലാൽ കുറിച്ചു.

സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാ കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. കിളിച്ചുണ്ടൻ മാമ്പഴം, ഉദയനാണ് താരം തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. പറവൂരിലെ ടൗൺ ഹാളിൽ പൊതുദർശനത്തിനു വെച്ച ശേഷം വൈകുന്നേരം മൂന്ന് മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalDeath NewsSalim Kumarcondolance
News Summary - mohanlal condolicense on salim kumar death
Next Story