മോഹൻലാലിന് പിറന്നാൾ സമ്മാനമായി 'ബറോസ്' ടീമിന്റെ സ്പെഷ്യൽ വിഡിയോ
text_fieldsമോഹൻലാലിന് പിറന്നാൾ സമ്മാനമായി സ്പെഷ്യൽ വിഡിയോയുമായി ബറോസ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആശംസകൾ അറിയിക്കുന്നതാണ് വിഡിയോ.
മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. സ്പാനിഷ് നടി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ, പൃഥ്വിരാജ്, പ്രതാപ് പോത്തൻ എന്നിവരാണ് പ്രധാനതാരങ്ങൾ.
വാസ്‌കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. മോഹന്‍ലാലാണ് ബറോസ് എന്ന നിധിസൂക്ഷിപ്പുകാരനായി എത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നു. ബറോസും കുട്ടിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ മുഖ്യ പ്രമേയം.
ജിജോ പുന്നൂസാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ - സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഗോവ, പോര്‍ച്ചുഗല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം. ത്രി ഡി ചിത്രമായാണ് ബറോസ് എത്തുക.