Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാൻ വലുതായപ്പോൾ അച്ഛൻ എന്നിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങി'; മനസ്സ്തുറന്ന് മൊധ രാത്രി താരം അനീഷ്മ അനിൽകുമാർ

text_fields
bookmark_border
ഞാൻ വലുതായപ്പോൾ അച്ഛൻ എന്നിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങി; മനസ്സ്തുറന്ന് മൊധ രാത്രി താരം അനീഷ്മ അനിൽകുമാർ
cancel

മലയാളത്തിലും തമിഴ് സിനിമാലോകത്തും അതിവേഗം ശ്രദ്ധേയയായി മാറിക്കൊണ്ടിരിക്കുന്ന യുവതാരമാണ് അനീഷ്മ അനിൽകുമാർ. തമിഴിൽ തുടർച്ചയായി ഹിറ്റുകൾ സമ്മാനിച്ചതിന്റെ തിളക്കത്തിലാണ് താരം. സംവിധായകൻ രാജ കരുപ്പസാമിയുടെ 'മൊധ രാത്രി' എന്ന ചിത്രമാണ് അനീഷ്മയുടേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയത്. ബോക്സോഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ചിത്രം പിന്നീട് ഒ.ടി.ടി റിലീസിന് എത്തിയതോടെ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നേടിയെടുത്തത്.

സിനിമയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തിന് പിന്നിൽ സ്വന്തം അച്ഛനാണെന്ന് അനീഷ്മ ഒരു അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്. കമൽഹാസന്റെ വലിയൊരു ആരാധകനായ അച്ഛൻ താൻ ചെറിയ കുട്ടിയായിരുന്ന കാലത്ത് സിനിമകൾ കാണാൻ ഒപ്പം കൂട്ടുമായിരുന്നു. എന്നാൽ മകൾ സിനിമയെ കേവലം വിനോദമായിട്ടല്ല മറിച്ച് വളരെ ഗൗരവമുള്ള ഒരു കരിയറായി കാണാൻ തുടങ്ങിയത് അച്ഛന് വലിയൊരു അദ്ഭുതവും ഞെട്ടലുമാണ് സമ്മാനിച്ചത്.

കുട്ടിക്കാലത്ത് അച്ഛനുമായി ഏറെ അടുപ്പത്തിലായിരുന്നു താനെന്നും സുഹൃത്തുക്കൾ പോലും അച്ഛനെ വളരെ കൂൾ ആയ ഒരാളായാണ് കണ്ടിരുന്നതെന്നും താരം ഓർത്തെടുക്കുന്നു. എന്നാൽ താൻ ഒരു പ്രായം കഴിഞ്ഞതോടുകൂടി അച്ഛൻ തന്നിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങി. "നീ ഇനി വലിയ കുട്ടിയായതുകൊണ്ട് അച്ഛന്റെ മടിയിൽ ഇരിക്കാൻ പാടില്ല" എന്നൊക്കെ വീട്ടിലുള്ളവർ പറഞ്ഞു തുടങ്ങിയെങ്കിലും, ആ മാറ്റം തനിക്ക് ഏറെ വേദനയാണ് ഉണ്ടാക്കിയത്. ആ നിയന്ത്രണങ്ങളൊന്നും കാര്യമാക്കാതെ താൻ ഇപ്പഴും അച്ഛനെ മുറുകെ കെട്ടിപ്പിടിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് അനീഷ്മ വ്യക്തമാക്കി.

തിരുവനന്തപുരം സ്വദേശിനിയായ അനീഷ്മ, ആന്റണി വർഗീസ് നായകനായ 'പൂവന്‍' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ഐ ആം കാതലൻ' എന്ന ചിത്രത്തിൽ നസ്ലെന്റെ നായികയായി തിളങ്ങി. ബേസിൽ ജോസഫ് നായകനായ 'മരണമാസ്' എന്ന ചിത്രത്തിലും താരം പ്രധാന വേഷം ചെയ്തു. തമിഴിൽ 'സിരായി', 'യൂത്ത്' തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ വിജയങ്ങൾ സ്വന്തമാക്കിയ അനീഷ്മ ഇപ്പോൾ സിനിമാരംഗത്ത് തന്റേതായ ഇടം ദൃഢമായി ഉറപ്പിച്ചുകഴിഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Modha Ratri star Aneeshma Anilkumar opens up
Next Story