Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'രജനീകാന്ത് എന്നെ അടിക്കുകയോ വെടിവെക്കുകയോ ചെയ്യരുത്'; ജയിലർ 2ൽ അഭിനയിക്കാൻ മിഥുൻ ചക്രവർത്തി മുന്നോട്ടുവെച്ച നിബന്ധന

text_fields
bookmark_border
രജനീകാന്ത് എന്നെ അടിക്കുകയോ വെടിവെക്കുകയോ ചെയ്യരുത്; ജയിലർ 2ൽ അഭിനയിക്കാൻ മിഥുൻ ചക്രവർത്തി മുന്നോട്ടുവെച്ച നിബന്ധന
cancel

സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ രജനീകാന്ത് നായകനാകുന്ന ജയിലർ 2 വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം മിഥുൻ ചക്രവർത്തി ഒരു ദശാബ്ദത്തിലേറെക്കാലത്തെ ഇടവേളക്ക് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ രഹസ്യമാക്കി വെച്ചിരിക്കുകയാണെങ്കിലും, സിനിമയിലേക്ക് ഒപ്പുവെക്കുന്നതിന് മുൻപ് മിഥുൻ ചക്രവർത്തി മുന്നോട്ടുവെച്ച രസകരമായ ഒരു ഉപാധിയെക്കുറിച്ചുള്ള രജനീകാന്തിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

രജനീകാന്തിന്റെ കഥാപാത്രമായ ടൈഗർ മുത്തുവേൽ പാണ്ഡ്യൻ തന്നെ അടിക്കുകയോ വെടിവെക്കുകയോ ചെയ്യരുതെന്നതായിരുന്നു മിഥുൻ ചക്രവർത്തിയുടെ പ്രധാന നിബന്ധന. ചിത്രത്തിന്റെ അണിയറപ്രവർത്തകർ അദ്ദേഹത്തെ സമീപിച്ചപ്പോൾ, "ഞാനാണോ വില്ലൻ? രജനീകാന്തിന്റെ കൈകൊണ്ട് അടി വാങ്ങാനാണോ? പോടോ അവിടുന്ന്" എന്ന് തമാശ രൂപേണയാണ് അദ്ദേഹം പ്രതികരിച്ചത്. പിന്നീട് ഒരു പരിപാടിക്കിടെ രജനീകാന്തിനെ നേരിൽ കണ്ടപ്പോഴും മിഥുൻ ഇക്കാര്യം ആവർത്തിച്ചു. താൻ സിനിമയിൽ അഭിനയിക്കാമെന്നും എന്നാൽ രജനീകാന്ത് തന്നെ അടിക്കുകയോ വെടിവെക്കുകയോ ചെയ്യരുത് എന്ന ഒരേയൊരു വ്യവസ്ഥ മാത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കേട്ട് സംവിധായകനോട് ചോദിച്ചുനോക്കാമെന്ന് രജനി മറുപടി നൽകുകയും ചെയ്തു.

സിനിമയുടെ ആകർഷണങ്ങൾ ഇതിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യൻ സിനിമയിലെ മൂന്ന് പ്രമുഖ ദാദാസാഹെബ് ഫാൽക്കെ അവാർഡ് ജേതാക്കളായ രജനീകാന്ത്, മിഥുൻ ചക്രവർത്തി, മോഹൻലാൽ എന്നിവർ ഒന്നിക്കുന്നുവെന്നതാണ് 'ജയിലർ 2'-ന്റെ ഏറ്റവും വലിയ പ്രത്യേകത. രമ്യാ കൃഷ്ണൻ, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കൂടാതെ ശിവരാജ്കുമാറും ജാക്കി ഷ്രോഫും ആദ്യ ഭാഗത്തിലെന്നപോലെ അതിഥി വേഷങ്ങളിലും എത്തും. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ഒക്ടോബർ 15 വ്യാഴാഴ്ച ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mithun Chakrabortys condition for acting in Jailer 2
Next Story