Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘യു.എ.ഇ ഞങ്ങളുടെ വീടാണ്, തിരികെ എത്താൻ കാത്തിരിക്കുന്നു’: തായ്‌ലാൻഡിൽ കുടുങ്ങി മീര നന്ദനും ഭർത്താവും

text_fields
bookmark_border
‘യു.എ.ഇ ഞങ്ങളുടെ വീടാണ്, തിരികെ എത്താൻ കാത്തിരിക്കുന്നു’: തായ്‌ലാൻഡിൽ കുടുങ്ങി മീര നന്ദനും ഭർത്താവും
cancel

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്നുണ്ടായ യാത്രാ തടസ്സങ്ങൾ കാരണം തായ്‌ലാൻഡിൽ കുടുങ്ങിപ്പോയ നടി മീര നന്ദനും ഭർത്താവ് ശ്രീജുവും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചു. തങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ച എല്ലാ സുഹൃത്തുക്കൾക്കും ആരാധകർക്കും മീര നന്ദി പറഞ്ഞു. മീരയുടെ അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് ദമ്പതികൾ തായ്‌ലാൻഡിലേക്ക് തിരിച്ചത്. 2026ലെ തങ്ങളുടെ ആദ്യ വിദേശയാത്രയായിരുന്നു ഇതെന്നും തായ്‌ലാൻഡിൽ ചിലവഴിച്ച സമയം വളരെ മനോഹരമായിരുന്നുവെന്നും മീര കുറിച്ചു.

സംഘർഷം രൂക്ഷമായതോടെ പലരും നാട്ടിലേക്ക് (ഇന്ത്യയിലേക്ക്) മടങ്ങാൻ നിർദേശിച്ചെങ്കിലും, തങ്ങളുടെ മനസ്സ് യു.എ.ഇയിലാണെന്ന് മീര വ്യക്തമാക്കി. ‘യു.എ.ഇയിലേക്ക് മടങ്ങാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല. ഒരു സ്ഥലം സ്വന്തം വീടായി തോന്നുമ്പോൾ മാത്രമാണ് ഇത്തരമൊരു വികാരം ഉണ്ടാകുന്നത്’ മീര കുറിച്ചു. കഴിഞ്ഞ 11 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന തനിക്കും, ഒന്നര വർഷമായി അവിടെയുള്ള ഭർത്താവിനും ആ രാജ്യം നൽകുന്ന സുരക്ഷിതബോധം വലുതാണെന്ന് താരം സാക്ഷ്യപ്പെടുത്തുന്നു. യു.എ.ഇയിലെ ഭരണാധികാരികളോടും അവിടുത്തെ ജനങ്ങളോടും താരം ഹൃദയപൂർവ്വം നന്ദി പറഞ്ഞു.

യാത്രാ തടസ്സങ്ങൾ നീങ്ങി എന്ന് തിരികെ പോകാൻ കഴിയുമെന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പില്ല. നിലവിൽ തായ്‌ലാൻഡിൽ തന്നെ തുടരുന്ന ഇവർ, സാഹചര്യങ്ങൾ അനുകൂലമാകുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇ​റാ​നി​ലു​ട​നീ​ളം ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും വ്യാ​പ​ക ബോം​ബി​ങ് തു​ട​രു​ക​യാ​ണ്. മ​റു​പ​ടി​യാ​യി ഖ​ത്ത​ർ, യു.​എ.​ഇ, കു​വൈ​ത്ത്, ബ​ഹ്റൈ​ൻ, ജോ​ർ​ഡ​ൻ, സൗ​ദി അ​റേ​ബ്യ, ഇ​റാ​ഖ്, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​​ലെ യു.​എ​സ് താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​റാ​നും ആ​ക്ര​മ​ണം ന​ട​ത്തി. തൽഫലമായി, ദുബായ് വിമാനത്താവളത്തിൽ നിന്നും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meera Nandan stranded in Thailand amid West Asia tensions
Next Story