Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightദലിത്​ വിരുദ്ധ...

ദലിത്​ വിരുദ്ധ പരാമർശം: നടി മീര മിഥുൻ അറസ്​റ്റിൽ

text_fields
bookmark_border
ദലിത്​ വിരുദ്ധ പരാമർശം: നടി മീര മിഥുൻ അറസ്​റ്റിൽ
cancel

ചെന്നൈ: ദലിത്​ വിരുദ്ധ പരാമർശം നടത്തിയ നടിയും മോഡലും യൂട്യൂബറുമായ മീര മിഥു​ൻ അറസ്​റ്റിൽ. ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും പി​േന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരായിരിക്കും പ്രതികളെന്നും തമിഴ്​ സിനിമ മേഖലയിലെ ദലിത്​ സംവിധായകരെ ബഹിഷ്​ക്കരിക്കണമെന്നുമാണ്​ ആഗസ്​റ്റ്​ ഏഴിന്​ അപ്​ലോഡ്​ ചെയ്​ത വീഡിയോവിൽ മീര മിഥുൻ പറഞ്ഞത്​.

ഇതുമായി ബന്ധപ്പെട്ട്​ വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ്​ വണ്ണിയരസു നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ എസ്​.സി/ എസ്​.ടി നിയമം ഉൾപ്പെടെ ഏഴ്​ വകുപ്പുകൾ പ്രകാരം ചെന്നൈ സൈബർ ക്രൈം പൊലീസ്​ കേസെടുത്തിരുന്നു.

ഒരുഘട്ടത്തിൽ തന്നെ പൊലീസിന്​ അറസ്​റ്റ്​ ചെയ്യാനാവില്ലെന്നും മീരമിഥുൻ വെല്ലുവിളിച്ചിരുന്നു. ഇൗ നിലയിലാണ്​ കേരളത്തിലെ നക്ഷത്ര ഹോട്ടലിൽ കഴിഞ്ഞിരുന്ന മീര ​മിഥുനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. ഇവരെ ഉടനടി ചെന്നൈയിലെത്തിച്ച്​ കോടതിയിൽ ഹാജരാക്കും.

'താനേ സേർന്ത കൂട്ടം' ഉൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ച മീരമിഥുൻ തമിഴ്​ 'ബിഗ്​ബോസ്​ 3' ൽ മൽസരാർഥിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Meera Mithun
News Summary - Meera Mithun arrested for derogatory comments
Next Story