Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിട്ടിയ പണത്തിന്റെ നല്ലൊരു ഭാഗം അവർ എടുത്തു, യൂട്യൂബ് ചാനൽ തുടങ്ങി വഞ്ചിക്കപ്പെട്ട ദുരനുഭവം പങ്കുവെച്ച് നടി മീനാക്ഷി

text_fields
bookmark_border
Meenakshi Anoop Opens Up About Cheating  Incident  With Youtube Manager
cancel

യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തവരിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി മീനാക്ഷി അനൂപും കുടുംബവും. പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂട്യൂബ് ചാനൽ തുടങ്ങാനായി ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നെന്നും ലഭിച്ച വരുമാനത്തിന്റെ നല്ലൊരു പങ്കും അവർ എടുത്തെന്നുമാണ മീനാക്ഷിയും കുടുംബവും പറയുന്നത്. ഏകദേശം രണ്ട് ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്നു.സംഭവത്തിൽ കോട്ടയം എസ്.പിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു.

'യൂട്യൂബ് ചാനൽ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവർ തന്നെയാണ് ഇ.മെയിൽ ഐഡിയും പാസ് വേർഡുമെല്ലാം ഉണ്ടാക്കിയത്. വിഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതുമെല്ലാം അവർ തന്നെയായിരുന്നു. ഏകദേശം രണ്ടു ലക്ഷത്തോളം ഫോളോവേഴ്‌സും ആയി.

വിഡിയോയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നല്ലൊരു ഭാഗവും അവർ എടുത്തു. ലഭിച്ച പ്ലേ ബട്ടൻ പോലും തന്നില്ല. ആദ്യമൊക്കെ സാരമില്ലെന്ന് കരുതി. ഇപ്പോൾ കോട്ടയം എസ്.പിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meenakshi Anoop Opens Up About Cheating Incident With Youtube Manager
Next Story