Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആനയെന്നാൽ എന്‍റെ മനസിൽ ആദ്യം അവനാണ്’; പല്ലാട്ട് ബ്രഹ്മദത്തന്‍റെ വേർപാടിൽ വൈകാരിക കുറിപ്പുമായി മീനാക്ഷി അനൂപ്

text_fields
bookmark_border
‘ആനയെന്നാൽ എന്‍റെ മനസിൽ ആദ്യം അവനാണ്’; പല്ലാട്ട്  ബ്രഹ്മദത്തന്‍റെ വേർപാടിൽ വൈകാരിക കുറിപ്പുമായി മീനാക്ഷി അനൂപ്
cancel

കൊച്ചി: ഇടിമിന്നലേറ്റു ചരിഞ്ഞ ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തനെക്കുറിച്ച് വൈകാരിക കുറിപ്പുമായി നടി മീനാക്ഷി അനൂപ്. ആന എന്നാൽ തന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് പല്ലാട്ട് ബ്രഹ്മദത്തനാണെന്നും ഈ വേർപാട് ആ കുടുംബം എങ്ങനെ സഹിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും മീനാക്ഷി പറഞ്ഞു. പല്ലാട്ട് ബ്രഹ്മദത്തനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മീനാക്ഷിയുടെ കുറിപ്പ്. `സത്യത്തിൽ ഈ വാർത്ത ഒരു വെള്ളിടിയേറ്റ പോലെ എന്നെയും തളർത്തുന്നു. ആന എന്നാൽ എനിക്കെപ്പോഴും മനസ്സിലെത്തുക ഈ ആനയാണ്, അതും ഒരദ്ഭുതമായി ശാന്തനായ ഒരു ആട്ടിൻകുട്ടിയെപ്പോലെ'.

തനിക്ക് പല്ലാട്ട് കുടുംബവുമായി മുമ്പേ അടുപ്പമുണ്ടായിരുന്നുവെന്നും അങ്ങനെയാണ് ഒരു ദിവസം ആ വീട്ടിലെത്തുന്നതെന്നും മീനാക്ഷി അറിയിച്ചു. `നല്ല ഭംഗിയുള്ള തറവാട്, സിനിമയിലും മറ്റും കാണുന്നതുപോലെ ഒന്ന്. അവിടെയുള്ളവരും ഏറെ നല്ലവരാണ്, സ്നേഹത്തോടെ പെരുമാറുന്നവരാണ്, ഒരാളും അങ്ങനെയല്ലാതെയില്ല. ചെല്ലുമ്പോൾ മുറ്റത്തിന്റെ ഒരറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ' താരം കൂട്ടിച്ചേർത്തു. ബ്രഹ്മദത്തനെ ആ വീട്ടിൽ ചങ്ങലയ്ക്കിടാറില്ലെന്നും കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ആ ആനയെന്നും മീനാക്ഷി ഓർത്തെടുത്തു. ആദ്യം തനിക്ക് ലേശം പേടിയുണ്ടായിരുന്നെന്നും എന്നാൽ പിന്നീട് അത് മാറിയെന്നും താരം അറിയിച്ചു. ബ്രഹ്മദത്തൻ ആ വീട്ടിലായത് എത്രയോ നന്നായെന്ന് താനെപ്പോഴും ചിന്തിക്കുമായിരുന്നെന്നും, അല്ലെങ്കിൽ അവന് തല്ലുകൊള്ളുമായിരുന്നെന്നും കുറിപ്പിൽ മീനാക്ഷി വ്യക്തമാക്കി.

`ഇത്തിരിപ്പോന്ന എന്റെ പിറകെ ഒരാട്ടിൻകുട്ടിയെപ്പോലെ അവനെന്റെ പിന്നാലെ ആ വലിയ തൊടിയിലൊക്കെ നടന്നു. ഇന്നത്തെ എന്റെ അറിവിൽ ആന ഇണങ്ങില്ല, മറിച്ച് മെരുങ്ങുകയാണ് എന്നതിനെ ഇപ്പോഴും അതങ്ങനെയാണോ എന്ന് എന്നെ സംശയിപ്പിക്കുന്നു. ഇപ്പോൾ ഇതെഴുതുമ്പോൾ ആ ആന ഇനിയില്ല എന്ന സത്യം ഒരിക്കലും മറക്കാത്ത ഒരു സങ്കടമായി എന്നും ഉണ്ടാവും എന്നതും ഉറപ്പ്. സ്നേഹമുള്ള ഏറെ നല്ലവരായ ആ വീട്ടുകാർ ഇതെങ്ങനെ സഹിക്കും എന്നെനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല. എന്തോ സങ്കടമേറുകയാണ്, നിർത്തട്ടെ... ഹൃദയപൂർവം ബ്രഹ്മദത്തന് എന്നേയ്ക്കും വിട... 'എന്ന് പറഞ്ഞുകൊണ്ടാണ് മീനാക്ഷി കുറിപ്പ് അവസാനിപ്പിച്ചത്.

ഇന്നലെയാണ് കോട്ടയം മേലമ്പാറ പല്ലാട്ട് തറവാട്ടിലെ അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ (45) മിന്നലേറ്റ് ചരിഞ്ഞത്. വൈകിട്ടോടെ വീട്ടുപരിസരത്ത് കുളിക്കുന്നതിനിടയിൽ മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിലാണ് ആനയ്ക്ക് ഗുരുതര പരിക്കേറ്റത്. ഉടൻ തന്നെ മൃഗഡോക്ടറെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലെത്തിച്ച ആനയ്ക്ക് 298 സെന്റിമീറ്റർ ഉയരമുണ്ട്. കഴിഞ്ഞ 25 വർഷമായി കേരളത്തിലുണ്ടായിരുന്ന ബ്രഹ്മദത്തൻ തൃശ്ശൂർ പൂരത്തിൽ പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റിയ ഗജവീരനും വിവിധ ഉത്സവങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Emotional Tribute to Pallatt Brahmadathan
Next Story