അമിതാഭ് ബച്ചന്‍റെയും ജിതേന്ദ്രയുടെയും കുട്ടിക്കാലം, പ്രമുഖ താരങ്ങളേക്കാൾ ജനപ്രീതി; മാസ്റ്റർ ബിട്ടു ഇപ്പോൾ എവിടെ...
text_fields70കളിലും 80കളിലും ബോളിവുഡ് സിനിമകളിൽ ബാലതാരങ്ങൾ ആധിപത്യം പുലർത്തിയിരുന്നു. യുവ പ്രതിഭകൾക്ക് ഉയർന്ന ഡിമാൻഡ് ഉണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അവരുടെ ജനപ്രീതി പ്രമുഖ താരങ്ങളുടേതിനൊപ്പമായിരുന്നു. അന്ന്, ചലച്ചിത്ര നിർമാതാക്കൾക്കിടയിൽ ഉയർന്ന ഡിമാൻഡുള്ള ഒരു ബാലതാരമായിരുന്നു മാസ്റ്റർ ബിട്ടു. അമിതാഭ് ബച്ചന്റെയും ജീതേന്ദ്രയുടെയും ബാല്യകാലം അവതരിപ്പിക്കുകയും ധർമ്മേന്ദ്ര, രാജേഷ് ഖന്ന എന്നിവരോടൊപ്പം പ്രവർത്തിക്കുകയും ചെയ്ത മാസ്റ്റർ ബിട്ടു ഇപ്പോൾ എവിടെയാണെന്നറിയുമോ?
മാസ്റ്റർ ബിട്ടുവിന്‍റെ ഇപ്പോഴത്തെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വിശാൽ ദേശായി എന്നാണ് മാസ്റ്റർ ബിട്ടുവിന്‍റെ യഥാർഥ പേര്. അദ്ദേഹത്തിന്റെ ഭാവങ്ങളും സംഭാഷണങ്ങളും അന്ന് വളരെ ശ്രദ്ധേയമായിരുന്നു. അതിനാൽ തന്നെ നിരവധി ആരാധകരുണ്ടായിരുന്ന ബാലതാരമായിരുന്നു വിശാൽ. ഇപ്പോഴും സിനിമ മേഖലയിൽ സജീവമാണ് വിശാൽ. എന്നാൽ കാമറക്ക് മുന്നിലല്ലെന്ന് മാത്രം.
സിനിമ നിർമാണവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ വിശാൽ പ്രവർത്തിക്കുന്നത്. പ്രശസ്ത ടി.വി സീരിയലായ കാമിനി ദാമിനിയിൽ വിശാൽ ഹേമമാലിനിയുടെ സഹായിയായിരുന്നു. ഇതിനുപുറമെ, നിരവധി പ്രധാന ചിത്രങ്ങളിൽ അസിസ്റ്റന്റ്, ക്രിയേറ്റീവ് ഡയറക്ടർ എന്നീ നിലകളിൽ വിശാൽ പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

