Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എന്റെ ബയോപിക്കിൽ തൃപ്തയല്ല’; ചിത്രത്തിൽ പലതും തെറ്റായി ചിത്രീകരിച്ചെന്ന് മേരി കോം

text_fields
bookmark_border
mary kom
cancel
camera_alt

മേരി കോം

തന്റെ ജീവിതത്തെ ആസ്പദമാക്കി പ്രിയങ്ക ചോപ്ര നായികയായി അഭിനയിച്ച ബയോപിക്കിൽ താൻ ഒട്ടും തൃപ്തയല്ലെന്ന് തുറന്നുപറഞ്ഞ് ബോക്സർ എംസി മേരി കോം. ബിഗ് ബോസ് 20ൽ നിന്ന് പുറത്തായതിന് പിന്നാലെ സ്ക്രീനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസൺ 20ൽ ശനിയാഴ്ചയാണ് മേരി കോം പുറത്തായത്. ഗെയിമിന്റെ തന്ത്രങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതും വിവാദങ്ങളിൽ നിന്ന് മാറിനിന്നതുമാണ് താരത്തിന് തിരിച്ചടിയായത്.

എന്നാൽ ബിഗ് ബോസ് വീട്ടിൽ താൻ ഉദ്ദേശിച്ച കാര്യം നേടിയെടുത്തുവെന്നാണ് മേരി കോം പറയുന്നത്. 2014ൽ ഓംങ്‌കുമാർ മംഗത് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'മേരി കോം' എന്ന ചിത്രം ബോളിവുഡിലെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. മേരി കോമിന്റെ വേഷത്തിൽ പ്രിയങ്ക ചോപ്രയുടെ പ്രകടനത്തിന് ദേശീയ അവാർഡ് ഉൾപ്പെടെ വലിയ പ്രശംസയും ലഭിച്ചിരുന്നു. ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. എന്നാൽ സിനിമ കണ്ടതിന് ശേഷം തനിക്ക് പൂർണ തൃപ്തി തോന്നിയില്ലെന്ന് മേരി കോം ഇപ്പോൾ പറയുന്നു.

‘സിനിമ ഒരു സിനിമയാണ്, യഥാർത്ഥ ജീവിതം അതുപോലെ തന്നെ കാണിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം. പക്ഷെ എന്റെ ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളും സിനിമയിൽ ശരിയായി കാണിച്ചില്ല. ചിലത് കൂട്ടിച്ചേർത്തു, ചിലത് മാറ്റി. എന്റെ പോരാട്ടം, ഒരു അമ്മയെന്ന നിലയിലുള്ള എന്റെ ബുദ്ധിമുട്ടുകൾ, മണിപ്പൂരിൽ നിന്ന് വന്ന് ലോക ചാമ്പ്യൻ ആകുന്നതുവരെയുള്ള യാത്ര അതിലും ആഴത്തിൽ പറയേണ്ടതായിരുന്നു’ മേരി കോം പറഞ്ഞു.

ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്ന് വന്ന്, വിവാഹത്തിന് ശേഷം ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷവും ബോക്സിങ്ങിലേക്ക് തിരിച്ചുവന്ന് ലോകം കീഴടക്കിയ തന്റെ യഥാർത്ഥ പോരാട്ടം സിനിമയിൽ പൂർണമായും വന്നില്ലെന്ന് മേരി കോം പറയുന്നു. പ്രത്യേകിച്ച് 2008ന് ശേഷമുള്ള തന്റെ തിരിച്ചുവരവ്, പരിക്കുകൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയൊന്നും വിശദമായി കാണിച്ചില്ല.

തന്റെ ഭർത്താവ് ഓൺലറുടെ കഥാപാത്രത്തിനും കുട്ടികൾക്കും സിനിമയിൽ മതിയായ പ്രാധാന്യം നൽകിയില്ലെന്നും താരം സൂചിപ്പിച്ചു. തന്റെ കരിയറിൽ ഓൺലർ നൽകിയ പിന്തുണ വളരെ വലുതായിരുന്നുവെന്നും എന്നാൽ സിനിമയിൽ അത് ഒരു സാധാരണ ഭർത്താവിന്റെ വേഷമായി മാത്രം ചുരുങ്ങിയെന്നും മേരി കോം പറഞ്ഞു. തന്റെ അനുവാദത്തോടെയാണ് ചിത്രം ചെയ്തതെങ്കിലും തിരക്കഥ പൂർണമായും തന്റെ നിയന്ത്രണത്തിലായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

‘ഞാൻ കഥ പറഞ്ഞുകൊടുത്തു, പക്ഷെ അവർ അത് സിനിമാറ്റിക് ആക്കി. പലയിടത്തും ഡ്രാമക്ക് വേണ്ടി കാര്യങ്ങൾ മാറ്റി. സിനിമ കണ്ടപ്പോൾ എനിക്ക് തോന്നി, ഇത് എന്റെ കഥയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന്. എന്റെ യഥാർത്ഥ ജീവിതം ഇതിലും വലുതാണ്, ഇതിലും കഠിനമാണ്. അതുകൊണ്ട് തന്നെ സിനിമ കണ്ട് ഞാൻ പൂർണമായും സന്തോഷിച്ചില്ല’ മേരി കോം തുറന്നുപറഞ്ഞു.

അതേസമയം പ്രിയങ്ക ചോപ്രയോട് തനിക്ക് യാതൊരു വിരോധവുമില്ലെന്നും താരം തന്റെ വേഷം നന്നായി ചെയ്തുവെന്നും മേരി കോം വ്യക്തമാക്കി. പ്രിയങ്ക തന്നെ നേരിൽ കണ്ട് ബോക്സിങ് പഠിക്കാൻ ശ്രമിച്ചതും തന്റെ ശരീരഭാഷ അനുകരിക്കാൻ കാണിച്ച ആത്മാർത്ഥതയും മേരി കോം ഓർമിച്ചു. തന്റെ കഥ വീണ്ടും സിനിമയാക്കുകയാണെങ്കിൽ കൂടുതൽ സത്യസന്ധമായും വിശദമായും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും മേരി കോം പറഞ്ഞു.

ഒരുപക്ഷെ ഒടിടി സീരീസായി വന്നാൽ തന്റെ ജീവിതം പൂർണമായും പറയാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. ബിഗ് ബോസിൽ പങ്കെടുക്കാൻ കാരണവും മേരി കോം വെളിപ്പെടുത്തി. യഥാർത്ഥ മേരി കോം ആരാണെന്ന് ലോകത്തെ കാണിക്കാനാണ് താൻ ബിഗ് ബോസിൽ എത്തിയതെന്നും, താൻ വെറും ബോക്സർ മാത്രമല്ല, പാചകം ചെയ്യാനും വീട്ടുകാര്യങ്ങൾ നോക്കാനും അറിയുന്ന ഒരു അമ്മ കൂടിയാണെന്ന് തെളിയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

‘കഴിഞ്ഞ കുറേ വർഷങ്ങളായി ആളുകൾ ഞാൻ പാചകം ചെയ്യാനോ വീട്ടുജോലികൾ ചെയ്യാനോ അറിയില്ലെന്ന് കരുതി. ബിഗ് ബോസ് വീട്ടിൽ ഞാൻ പാചകം ചെയ്തു, വൃത്തിയാക്കി, എല്ലാവരെയും സഹായിച്ചു. ഇപ്പോൾ അവർക്കറിയാം ഞാൻ ഒരു സാധാരണ അമ്മയെ പോലെയാണെന്ന് മേരി കോം പറഞ്ഞു’.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mary Kom Unhappy With Biopic
Next Story