മറാത്ത നടൻ സച്ചിന്‍ ചന്ദ് വാഡെ ആത്മഹത്യ ചെയ്തു; മരണം മുഖ്യ കഥാപാത്രമായെത്തുന്ന സിനിമ ഈ വർഷം പുറത്തിറങ്ങാനിരിക്കെ
text_fieldsനെറ്റ് ഫ്ലിക്സ് സീരീസ് ജംതാര 2 വിലെ കഥാപാത്രത്തിലൂടെ ജനപ്രിയനായ മറാത്തി താരം സച്ചിൻ ചന്ദ് വാഡയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 25 വയസായിരുന്നു. പരോലയിലെ തന്‍റെ വസതിയിലാണ് സച്ചിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വെബ് സീരീസുകൾക്ക് പുറമെ സച്ചിൻ പുനെ ഐ.ടി പാർക്കിൽ എൻജിനീയറായും ജോലി നോക്കിയിരുന്നു. ഐ.ടി ജോലിക്കൊപ്പം അഭിനയ ജീവിതവും കൂടെ കൊണ്ടു പോവുകയായിരുന്നു. മരിക്കുന്ന സമയത്ത് നടൻ നിരവധി പ്രോജക്ടുകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ആത്മഹത്യക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. പരോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് ദിവസം മുമ്പായിരുന്നു താൻ മുഖ്യ കഥാപാത്രം ചെയ്യുന്ന മറാത്തി സിനിമ അസുർവന്‍റെ പോസ്റ്റർ പങ്ക് വെച്ചു കൊണ്ടുള്ള കാർത്തിക്കിന്‍റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്. ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങാനിരുന്ന സിനിമ സച്ചിന്‍റെ അഭിനയ ജീവിതത്തിൽ ഒരു നാഴിക കല്ലാകുമായിരുന്നുവെന്നാണ് കരുതിയിരുന്നത്.
ജംതാര സീസൺ 2 സീരീസിൽ സഹ നടനായെത്തിയ സച്ചിന്‍റെ സ്വാഭാവിക അഭിനയ രീതികളാണ് പ്രേക്ഷകരുടെ മനം കവർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

