ഹിന്ദു എന്ന നിലയിൽ ഞാനും മുസ്‍ലിം ആയതിൽ ഭാര്യയും അഭിമാനിക്കുന്നു -വിവാഹത്തെ കുറിച്ച് മനോജ് ബാജ്‌പേയ്
text_fieldsഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടൻ മനോജ് ബാജ്‌പേയിയും നടി ശബാനയും വിവാഹിതരാവുന്നത്. 2006ൽ ആണ് ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോഴിതാ വ്യത്യസ്ത മതത്തിൽപ്പെട്ട തങ്ങളുടെ വിവാഹത്തെ കുറിച്ച് പറയുകയാണ് മനോജ് ബാജ്‌പേയ്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.തങ്ങളുടെ മതത്തിൽ ഏറെ അഭിമാനിക്കുന്നെന്നാണ് നടൻ പറയുന്നത്.
എന്റേയും ശബാനയുടേയും വിവാഹം മതത്തിന് അപ്പുറം മൂല്യങ്ങൾ പങ്കിടുന്നതാണ്. നാളെ, ഞങ്ങളിൽ ഒരാൾ മൂല്യങ്ങൾ മാറ്റിയാൽ അത് ഞങ്ങളുടെ ദാമ്പത്യത്തെ ബാധിക്കും.
ഞാൻ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചു വളർന്നത്. ഒരു ഫ്യൂഡൽ കുടുംബമാണ്. ശബാനയുടേത് അറിയപ്പെടുന്ന മുസ്‍ലിം കുടുംബം. ഹിന്ദു എന്ന നിലയിൽ ഞാനും മുസ്ലീം ആയതിൽ അവളും ഏറെ അഭിമാനംകൊള്ളുന്നു. അതിനാൽ ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നങ്ങളുമില്ല. ഞങ്ങളുടെ മതങ്ങളിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. മതത്തെക്കാൾ ആത്മീയതിൽ വിശ്വസിക്കുന്നവരാണ് -മനോജ് ബാജ്‌പേയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

