Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാമിലിമാനിലെ തകർപ്പൻ പ്രകടനം: മനോജ് ബാജ്പേയിയെ പ്രശംസിച്ച് രാം​ഗോപാൽ വർമ; നന്ദിയെന്ന് താരം

text_fields
bookmark_border
ഫാമിലിമാനിലെ തകർപ്പൻ പ്രകടനം: മനോജ് ബാജ്പേയിയെ പ്രശംസിച്ച് രാം​ഗോപാൽ വർമ; നന്ദിയെന്ന് താരം
cancel

മുംബൈ: ഫാമിലിമാൻ 2 സീരിസിൽ നടൻ മനോജ് ബാജ്പേയിയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ രാം​ഗോപാൽ വർമ. റിയലിസ്റ്റാക്കായ ജെയിംസ് ബോണ്ട് ചിത്രമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാം​ഗോപാൽ വർമ്മയുടെ ഈ വാക്കുകൾ പുരസ്കാര നേട്ടത്തിന് സമാനമാണെന്ന് മനോജ് ബാജ്പേയും മറുപടി നൽകി. രാം​ഗോപാൽ വർമയുടെ സത്യ എന്ന ചിത്രത്തിലൂടെയാണ് മനോജ് ബാജ്പേയി ബോളിവുഡിൽ സ്ഥാനമുറപ്പിക്കുന്നത്.

"ഫാമിലി മാൻ 2 ഒരു റിയലിസ്റ്റിക്കായ ജെയിംസ് ബോണ്ട് ചിത്രത്തെ പോലെയുണ്ട്. കുടുംബം, ആക്ഷൻ, വിനോദം എന്നീ ചേരുവകൾ ഉൾപ്പെടുത്തിയൊരുക്കിയ ചിത്രത്തിലെ വേഷം അതി നാടകീയമാക്കാതെ യഥാർഥത്തോടെ അവതരിപ്പിക്കാൻ മനോജ് ബാജ്പേയിക്ക് കഴിഞ്ഞൂ" -രാം​ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ട്വീറ്റിന് മറുപടിയായി "ഇതാണ് എന്റെ അവാർഡ് !!! നന്ദി രാമു." എന്നായിരുന്നു മനോജ് ബാജ്പേയിയുടെ റിട്വീറ്റ്.

മനോജ് ബാജ്‌പേയിയോടൊപ്പം പ്രിയാമണി, സാമന്ത അകിനേനി തുടങ്ങിയവരാണ് സീരിസില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവർ സംവിധായകരും നിർമാതാക്കളുമായ ചിത്രത്തിൽ

ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയര്‍ അനലിസ്റ്റ് ആണ് മനോജ് ബാജ്‌പേയിയുടെ കഥാപാത്രം. ശ്രീലങ്കയിലെ തമിഴരുടെ മോചനത്തിന് ശ്രമിക്കുന്ന ഒരു തമിഴ്‌പോരാളിയായാണ് സാമന്ത എത്തുന്നത്.

സീമ ബിശ്വാസ്, ഷറദ് കേല്‍ക്കര്‍, ദര്‍ഷന്‍ കുമാര്‍, സണ്ണി ഹിന്ദുജ, ഷഹബ് അലി, ശ്രേയ ധന്മന്തരി, മഹെക് താക്കൂര്‍, വേദാന്ത് സിന്‍ഹ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Family Man 2, Ram Gopal Varma, Manoj Bajpayee,
Next Story