മനസ്സമാധാനമാണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് -മഞ്ജു വാര്യർ
text_fieldsസമൂഹമാധ്യമങ്ങളിൽ നടി മഞ്ജു വാര്യർ പങ്കുവെക്കുന്ന സ്വന്തം ചിത്രങ്ങൾ മലയാളിത്തിലെ മറ്റേതൊരു നടിയേക്കാളും കൂടുതൽ വൈറലാവാറുണ്ട്. ഇത്തരത്തിൽ തന്‍റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി.
പുതിയ ചിത്രങ്ങളും നിമിഷ നേരത്തിൽ വൈറലായി. ഏറെ പേർ പ്രശംസിച്ചും മറ്റും കമന്‍റുകളുമായി എത്തിയിട്ടുണ്ട്. എന്നാൽ, പുതിയ ചിത്രങ്ങൾക്ക് മഞ്ജു നൽകിയ അടിക്കുറുപ്പാണ് ഏറെപ്പേരും ചൂണ്ടിക്കാട്ടുന്നത്. ‘മനസ്സമാധാനമാണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത്’ എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.
എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത "ഫൂട്ടേജ്" ആണ് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ അവസാന മലയാള ചിത്രം.
മഞ്ജു പ്രധാന വേഷങ്ങളിലൊന്ന് കൈകാര്യം ചെയ്ത രജനീകാന്ത് ചിത്രം വേട്ടയൻ ഈ മാസം റിലീസായിരുന്നു. മലയാളത്തിൽ മഞ്ജുവിന്‍റേതായി അവസാനം പുറത്തിറങ്ങിയത് ഫൂട്ടേജ് എന്ന ചിത്രമാണ്.

