Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആക്ഷൻ ത്രില്ലർ, 'Mr X'; മഞ്ജു വാര്യർ വീണ്ടും തമിഴിൽ

text_fields
bookmark_border
manju warrier movie mr. x
cancel

മലയാളത്തിൽ മാത്രമല്ല തമിഴിലും നടി മഞ്ജു വാര്യർക്ക് നിരവധി ആരാധകരുണ്ട് . 2019 ൽ പുറത്ത് ഇറങ്ങിയ ധനുഷ്- വെട്രിമാരൻ ചിത്രമായ അസുരനിലൂടെയായിരുന്നു കോളിവുഡ് പ്രവേശനം. ചിത്രത്തിൽ പച്ചെയമ്മ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. അസുരൻ എന്ന ഒറ്റ ചിത്രം കൊണ്ടുതന്നെ കോളിവുഡ് പ്രേക്ഷകരുടെ മനസ് സ്വന്തമാക്കാൻ മഞ്ജുവിന് കഴിഞ്ഞു.

തമിഴിൽ മൂന്നാമത്തെ ചിത്രവുമായി താരം വീണ്ടും എത്തുകയാണ്. മിസ്റ്റർ. എക്സ് എന്നാണ് ചിത്രത്തിന്റെ പേര്. മനു ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജുവിനൊടൊപ്പം ആര്യയും ഗൗതം കാർത്തിക്കും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. മിസ്റ്റർ. എക്സിലേക്ക് മഞ്ജുവിനെ സ്വഗതം ചെയ്ത് അണിയറ പ്രവർത്തകർ എത്തിയിട്ടുണ്ട്.

അജിത് ചിത്രമായ തുനിവ് ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മഞ്ജുവിന്റെ തമിഴ് ചിത്രം. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെട്ട ഈ ചിത്രം വൻ വിജയമായിരുന്നു. 250 കോടിയായിരുന്നു തുനിവ് ബോക്സോഫീസ് കളക്ഷൻ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manju Warrier signs her third Tamil film
Next Story