'ചാക്കോച്ചാ കൊളാബ് റിക്വസ്റ്റ് വന്നാ?' ജപ്പാൻ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ
text_fieldsമലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും. ഇപ്പോഴിതാ, കുഞ്ചാക്കോ ബോബനും കുടുംബത്തിനുമൊപ്പമുള്ള ജപ്പാൻ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. യാത്രയിൽ കുഞ്ചാക്കോ ബോബന്‍റെ ഭാര്യ പ്രിയയും മകൻ ഇസഹാക്കും ഒപ്പമുണ്ട്. ചിത്രങ്ങളോടൊപ്പം രസകരമായ ഒരു കുറിപ്പും മഞ്ജു വാര്യർ പങ്കുവെച്ചു.
'ചാക്കോച്ചാ കൊളാബ് റിക്വസ്റ്റ് വന്നാ??? ഇൻസ്റ്റഗ്രാമിലെ ചില നിസ്സാരമായ പിഴവുകൾ കാരണം കുഞ്ചാക്കോ ബോബനുമായി കൊളാബ് ചെയ്യാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടു. ഞങ്ങൾ ഇപ്പോഴും ശ്രമിക്കുന്നു'- എന്നതായിരുന്നു മഞ്ജുവിന്‍റെ കുറിപ്പ്. ജപ്പാനിൽ കടം മേടിച്ചാൽ തിരിച്ച് കൊടുക്കെണ്ട എന്നെഴുതിയ ടീ ഷർട്ടാണ് എല്ലാരും ധരിച്ചിരിക്കുന്നത്.
പരമ്പരാഗത ജപ്പാൻ വസ്ത്രങ്ങൾ ധരിച്ച മഞ്ജുവിനെയും കുഞ്ചാക്കോ ബോബനെയും ചിത്രത്തിൽ കാണാം. കുഞ്ചാക്കോ ബോബന്‍റെയും മഞ്ജുവിന്‍റെയും യാത്രയിൽ മിക്കപ്പോഴും രമേശ് പിഷാരടിയും ഉണ്ടാകാറുണ്ട്. മൂന്ന് പേരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും താരം നേരത്തെ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ യാത്രയിൽ രമേഷ് പിഷാരടി ഇല്ല.
ഒരു ഇടവേളക്ക് ശേഷം മഞ്ജു വാര്യർ സിനിമയിലേക്ക് തിരികെയെത്തിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. ആദ്യ വരവിലും രണ്ടാം വരവിലും ഒരേ സ്നേഹത്തോടെയും ആവേശത്തോടെയുമാണ് മലയാളികൾ മഞ്ജു വാര്യരിനെ സ്വീകരിച്ചത്. മലയാളത്തിലെ നമ്പര്‍ വണ്‍ നായികയാണ് മഞ്ജു വാര്യര്‍.
17-ാം വയസിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടി പിന്നീട് സല്ലാപം എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം മൂന്ന് വർഷ കാലയളവിൽ 20 ഓളം മലയാള സിനിമകളിലൂടെ മഞ്ജു പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട്, 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

