കുഴപ്പമില്ലാതെ വണ്ടിയോടിക്കും; ഒറ്റക്ക് വിടാന്‍ അമ്മക്കും ചേട്ടനും പേടിയാണ് -മഞ്ജു വാര്യർ
text_fieldsമാസങ്ങൾക്ക് മുമ്പാണ് മഞ്ജു വാര്യർ ടൂ വീലർ ലൈസൻസ് എടുത്ത് പുതിയ ബൈക്ക് സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെയാണ് നടി ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. വണ്ടിയോടിക്കാൻ അറിയാമെങ്കിലും ചേട്ടനും അമ്മയും തന്നെ ഒറ്റക്ക് റോഡിലേക്ക് ഇറക്കില്ലെന്നാണ് മഞ്ജു വാര്യർ പറയുന്നത്. മോട്ടോര്‍ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താനൊരു ബോറിങ് റൈഡറാണെന്നും മഞ്ജു പറയുന്നു.
വലിയ കുഴപ്പമില്ലാതെ വണ്ടിയോടിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ ഒറ്റക്ക് വണ്ടിയുമായി വിടാൻ അമ്മക്കും ചേട്ടനും പേടിയാണ്. റോഡിലൂടെ വേഗത്തിൽ പോകുന്ന മറ്റുവാഹനങ്ങളെ ഓർത്തിട്ടാണ് പേടി. ഓവർടേക്ക് ചെയ്യണമെന്ന ചിന്ത ഒഴിവാക്കി എല്ലാവരും പതുക്കെ പോകണം- മഞ്ജു പറഞ്ഞു.
സാഹസികതയൊട്ടുമില്ലാത്ത ഒരു ബോറിങ് റൈഡറാണ് ഞാൻ. അങ്ങനെയാകുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നയാളാണെന്നും പരിപാടിയിൽ പറഞ്ഞു.
വെള്ളരി പട്ടണമാണ് റിലീസിനൊരുങ്ങുന്ന മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം. മാർച്ച് 24 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. സൗബിനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

