Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Soundarya
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅശ്ലീല സന്ദേശമയച്ച...

അശ്ലീല സന്ദേശമയച്ച കോളജ്​ അധ്യാപകന്​ ചുട്ട മറുപടി നൽകി നടി; ഏറ്റെടുത്ത്​ ആരാധകർ

text_fields
bookmark_border

ചെന്നൈ: ഇൻസ്റ്റ​ഗ്രാമിൽ അശ്ലീല സന്ദേശമയച്ച കോളജ്​ അധ്യാപകനെക്കുറിച്ച്​ മുന്നറിയിപ്പ്​ നൽകി നടിയും സൂപ്പർ സിങ്ങർ റിയാലിറ്റി ഷോ താരവുമായ സൗന്ദര്യ. അധ്യാപകൻ സൗന്ദര്യക്കയച്ച സന്ദേശത്തിന്‍റെ സ്​ക്രീൻഷോട്ട്​ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. കൂടാതെ അധ്യാപകൻ പഠിപ്പിക്കുന്ന പെൺകുട്ടികൾക്ക്​ മുന്നറിയിപ്പ്​ നൽകുകയും ചെയ്​തു. ഇയാളോട്​ അടുത്ത്​ ഇടപെടു​േമ്പാൾ സൂക്ഷിക്കണമെന്നായിരുന്നു മുന്നറിയിപ്പ്​.

അംശ്ലീല സന്ദേശത്തിനെതിരെ പ്രതികരിക്കാൻ തയാറായ നടിയെ അഭിനന്ദിച്ച്​ നിരവധിപേർ രംഗത്തെത്തി. സ്​​ക്രീൻഷോട്ടുകൾ പങ്കുവെച്ചതോടെ അധ്യാപകൻ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക്​ ചെയ്​തതായും സൗന്ദര്യ പറഞ്ഞു. എന്നാൽ ഇയാൾ ​േജാലിചെയ്യുന്ന കോളജ്​ അധികൃതരെ വിവരം അറിയിച്ചതായും ചെയ്​തത്​ വളരെ വലിയൊരു തെറ്റാണെന്ന്​ തെളിയിച്ചുകൊടുക്കുമെന്നും സൗന്ദര്യ പറഞ്ഞു.

നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയയാണ്​ താരം. സൂപ്പർ സിങ്ങർ മത്സരത്തിലൂടെയാണ്​ അഭിനയ രംഗത്തെത്തിയത്​. കബാലിയിൽ മികച്ച വേഷം സൗന്ദര്യ ചെയ്​തിരുന്നു. കൂടാതെ വിജയ്​യും വിജയ്​ സേതുപതിയും ഒന്നിച്ച മാസ്റ്ററിലും ശ്രദ്ധേയവേഷം കൈകാര്യം ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual AssaultMessageSoundarya
News Summary - Man sends sexually explicit messages to Soundarya, actress shares shocking screenshots
Next Story