Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിപുരുഷ് കാണാൻ ഹനുമാന് വേണ്ടി മാറ്റിവെച്ച സീറ്റിൽ ഇരുന്നു! തിയറ്ററിൽ യുവാവിന് മർദനം- വിഡിയോ

text_fields
bookmark_border
Man Attacked While Watching Adipurush For Sitting On Lord Hanuman’s Reserved Seat
cancel

ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററിൽ ഹനുമാന് വേണ്ടി മാറ്റി വെച്ച സീറ്റില്‍ ഇരുന്ന യുവാവിന് നേരെ ആക്രമണം. ഹൈദരാബാദിലെ ബ്രഹ്മാരംഭ എന്ന തിയറ്ററിൽവെച്ചാണ് യുവാവിന് മർദനമേൽക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോയിലാണ് സംഭവം. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കർത്തിക് നാഗ എന്നയാൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ഹാനുമാന് വേണ്ടി ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാമഭക്തനായ ഹാനുമാൻ ചിത്രം കാണാൻ എത്തുമെന്നുള്ള വിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ സീറ്റ് നീക്കിവെച്ചത്. നേരത്തെ അറിയിച്ചത് പോലെ തിയറ്ററുകളിൽ ഹനുമാന് വേണ്ടി ഒരു സീറ്റ് മാറ്റിവെക്കുകയും ചെയ്തു. തിയറ്ററുകളില്‍ ഹനുമാന് വേണ്ടി ഒഴിച്ചിടുന്ന സീറ്റുകളുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ഓം റൗട്ട് സംവിധാന ചെയ്തചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രീകരിച്ച ആദിപുരുഷ് മലയാളം, തമിഴ്, കന്നഡ ഭാഷകളിലും പ്രദർശനത്തിനെത്തിയിട്ടുണ്ട്. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും സംവിധായകൻ ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Attacked While Watching Adipurush For Sitting On Lord Hanuman’s Reserved Seat
Next Story