എത്രകാലം ഇതെല്ലാം എന്റെ ഉള്ളില്‍ തന്നെ വെക്കുമെന്ന് ചിന്തിച്ചു; രോഗം വെളിപ്പെടുത്തിയ സാഹചര്യം വ്യക്തമാക്കി മംമ്ത
text_fieldsകാൻസർ രോഗത്തിനെതിരെയുള്ള പോരാട്ടത്തെ കുറിച്ച് ഒരു മടിയും കൂടാതെ നടി മംമ്ത മോഹൻദാസ് തുറന്ന് പറയാറുണ്ട്. തുടക്കത്തിൽ രോഗത്തെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. അറിക്കേണ്ടെന്നാണ് മംമ്ത തീരുമാനിച്ചത്. എന്നാൽ പിന്നീട് പറയേണ്ടി വന്നുവെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതിന് കാരണം ഇവിടത്തെ ആളുകളുടെ മനോഭാവമാണെന്നും നടി കൂട്ടിച്ചേർത്തു
'രോഗം കണ്ടെത്തിയപ്പോൾ ആദ്യം ആരോടും പറഞ്ഞില്ല. പറയേണ്ടെന്നാണ് വിചാരിച്ചത്. പാസഞ്ചര്‍ സിനിമ ഇറങ്ങിയപ്പോള്‍ എന്നെ കണ്ടാല്‍ രോഗമുള്ളതായി തോന്നി തുടങ്ങി. എന്താണ് എനിക്ക് ഇങ്ങനെയെന്ന് അറിയാനുള്ള ആളുകളുടെ ആശങ്ക ഇവിടെ ഭയങ്കരമായിരുന്നു- മംമ്ത പറഞ്ഞു.
ആളുകളുടെ മനോഭാവം കാരണമാണ് രോഗത്തെ കുറിച്ച് പറയേണ്ടി വന്നത്. എത്രകാലം ഇതെല്ലാം ഞാന്‍ എന്റെ ഉള്ളില്‍ തന്നെ വെക്കുമെന്ന് ചിന്തിച്ചപ്പോഴാണ് ഒരു മാഗസിനിലൂടെ ഈ കാര്യം തുറന്ന് പറയാമെന്ന് തീരുമാനിച്ചത്- മംമ്ത വ്യക്തമാക്കി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

