Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമറ്റുള്ളവരുടെ...

മറ്റുള്ളവരുടെ അഭിപ്രായത്തിനല്ല, നിങ്ങളുടെ ഇഷ്ടത്തിന് സിനിമ കാണൂ; പേട്രിയറ്റ് വിമർശനങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

text_fields
bookmark_border
മറ്റുള്ളവരുടെ അഭിപ്രായത്തിനല്ല, നിങ്ങളുടെ ഇഷ്ടത്തിന് സിനിമ കാണൂ; പേട്രിയറ്റ് വിമർശനങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി
cancel

ഒട്ടും സ്വകാര്യതയില്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത്, സിനിമ പറയുന്നതും അതുതന്നെയാണ്. അതുകൊണ്ട് മറ്റുള്ളവരുടെ അഭിപ്രായം കേട്ടല്ല, മറിച്ച് നിങ്ങളുടെ ഇഷ്ടത്തിന് വേണം സിനിമ കാണാൻ എന്നാണ് പേട്രിയറ്റ് സിനിമയുടെ ദുബായിലെ സ്ക്രീനിങ്ങിനിടെ മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ സിനിമ തിയറ്ററിൽ വിജയക്കുതിപ്പ് തുടരുകയാണ്. എന്നാൽ ഇതേസമയം തന്നെ ചിത്രത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.

പ്രേക്ഷകർക്ക് രസിക്കണമെന്ന പൂർണ ഉദ്ദേശത്തോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പകുതി കൊള്ളാം, മുക്കാൽ കൊള്ളാം, ആദ്യം കൊള്ളാം എന്നിങ്ങനെ ഓരേരുത്തരും പറയുന്ന അഭിപ്രായം കേട്ടാവും നിങ്ങൾ വന്നിരിക്കുന്നത്, മമ്മൂട്ടി പറഞ്ഞു. നിങ്ങളുടെ ഇഷ്ടത്തിന്‍റെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് സിനിമ കാണേണ്ടതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

പേട്രിയെറ്റിന്‍റെ സംവിധായകൻ മഹേഷ് നാരായണനും പരിപാടിയിൽ പങ്കെടുത്തിരുന്നു. മുപ്പതു വർഷമായി സിനിമയിൽ വന്ന തനിക്ക് മുപ്പതു വയസ്സായെന്ന മമ്മൂട്ടിയുടെ കമന്‍റ് ആളുകളിൽ ചിരി പടർത്തി. സ്പൈ ആക്ഷൻ ത്രില്ലറായ പേട്രിയറ്റ് റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ കേരളത്തില്‍ നിന്ന് മാത്രം 9.80 കോടി രൂപയാണ് നേടിയത്. ആഗോളതലത്തില്‍ 29.37 കോടി രൂപയാണ് ലഭിച്ചത്. ഇന്ത്യയിലെ ഗ്രോസ് കലക്ഷന്‍ 11.37 കോടി രൂപയാണ്. വിദേശത്ത് നിന്ന് മാത്രം 18 കോടി രൂപയാണ് ചിത്രം നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsEntertainment NewsMamootypatriot
News Summary - mamooty on patriot film
Next Story