'ലോകയിൽ ഞാൻ അഭിനയിച്ചിട്ടില്ല, അവന്മാരെന്നെ പറ്റിച്ചതാ'-മമ്മൂട്ടി
text_fieldsഡൊമനിക് അരുൺ സംവിധാനത്തിൽ കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക: ചാപ്റ്റർ വൺ ചന്ദ്ര സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. മലയാള സിനിമയിൽ വൻ തരംഗമാണ് ചിത്രം ഉണ്ടാക്കിയത്. ഇപ്പോളിതാ സിനിമയിലെ സർപ്രൈസ് എൻട്രിയായെത്തിയ മെഗാസ്റ്റാർ മമ്മൂട്ടി തന്‍റെ കാമിയോ റോളിനെ കുറിച്ച് രസകരമായി പറയുകയാണ്. സത്യത്തിൽ തന്നെ ലോകയുടെ ടീം പറ്റിച്ചതാണെന്നും താൻ പോലുമറിയാതെ അഭിനയിപ്പിച്ചതാണെന്നും അനുപമ ചോപ്രക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു.
താൻ സീനിലുണ്ടാകുമെന്ന് പറഞ്ഞില്ലെന്നും ഒരു വോയിസ് ഓവർ എടുക്കാൻ വേണ്ടി മാത്രമാണ് ദുൽഖറിന്‍റെ സെക്രട്ടറി വന്നതെന്നും മമ്മൂട്ടി പറഞ്ഞു. വേണ്ട എന്ന ഒറ്റ വോയിസ് മാത്രമാണ് ചോദിച്ചത്. ഞാനത് കൊടുക്കുകയും ചെയ്തു. സിനിമ റിലീസ് ചെയ്തപ്പോളാണ് മൂത്തോൻ എന്ന കഥാപാത്രത്തിനു വേണ്ടിയാണ് ശബ്ദം നൽകിയതെന്നറിയുന്നത്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന കൈ എന്‍റേതല്ല. സിനിമ റിലീസ് ചെയ്തപ്പോളാമ് അത് ഞാനാണെന്ന് അവർ പറയുന്നത്. അതോടെ ഇനി അഭിനയിക്കുകയെന്നത് എന്‍റെ ഉത്തരവാദിത്തമായി മാറി. അവന്മാരെന്നെ സത്യത്തിൽ പറ്റിക്കുകയായിരുന്നു, അങ്ങനെയാണ് ഞാനാ സിനിമയുടെ ഭാഗമായതെന്ന് മമ്മൂട്ടി പറഞ്ഞു. അഞ്ച് ഭാഗമായെത്തുന്ന ലോക സിനിമാറ്റിക് യൂണിവേഴ്സിൽ മമ്മൂട്ടിയുടെ വരവിനായി ആരാധകർ കാത്തിരിക്കുകയാണ്. ഇനി വരാനിരിക്കുന്ന ലോകയുടെ രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രമായി വരാൻ പോകുന്നത് ടൊവിനോ തോമസാണ്.
ഇപ്പോൾ മലയാള സിനിമയിലെ ഏറെ പ്രതീക്ഷകളുള്ള പേട്രിയെറ്റിന്‍റെ പ്രെമോഷനുമായി ബന്ധപ്പെട്ട് ഹോളിവുഡ് ടൈംസിന് മമ്മൂട്ടി നൽകിയ അഭിമുഖത്തിലാണ് ലോക സിനിമയിലെ തന്‍റെ വേഷത്തെ കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

