Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസമൂഹമാധ്യമങ്ങളിലെ...

സമൂഹമാധ്യമങ്ങളിലെ സ്റ്റാർ തഗ്ഗർ...

text_fields
bookmark_border
mammukoya
cancel

മ​ല​പ്പു​റം: ‘ഇ​യാ​ൾ വാ ​തു​റ​ന്നാ​ൽ ത​ഗ്ഗാ​യി​രി​ക്കും’ എ​ന്നാ​ണ് മാ​മു​ക്കോ​യ​യെ​ക്കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന പ്ര​ധാ​ന ട്രോ​ളു​ക​ളി​ലൊ​ന്ന്. ബാ​ല​ഷ്ണാ....​എ​ന്ന നീ​ട്ടി വി​ളി സി​നി​മ​ക്ക​പ്പു​റ​ത്ത് കൂ​ടു​ത​ൽ മു​ഴ​ങ്ങി​യ​ത് ട്രോ​ളു​ക​ളി​ലാ​ണ്.

ക​ട​ത്ത് ക​യ​റാ​നെ​ത്തു​ന്ന ഐ​മു​ട്ടി​ക്കാ എ​ങ്ങോ​ട്ടാ​യെ​ന്ന് സു​ഹൃ​ത്ത് ചോ​ദി​ക്കു​മ്പോ​ള്‍ മാ​മു​ക്കോ​യ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യ അ​യ​മു​ട്ടി​ക്ക പ​റ​യു​ന്ന​ത് ഞാ​ൻ ആ​കാ​ശ​ത്തേ​ക്ക്, അ​വി​ടു​ന്നി​നി സൂ​ര്യ​നി​ലേ​ക്ക് പോ​കും എ​ന്താ വ​രു​ന്ന്ണ്ടാ.. എ​ന്നാ​ണ്.

ഒ​രു ഡോ​ക്ട​റോ​ട് ഡോ​ക്ട​റ​ല്ലേ എ​ന്ന് മാ​മു​ക്കോ​യ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം ചോ​ദി​ക്കു​മ്പോ​ള്‍ ഡോ​ക്ട​റ​ല്ലെ​ങ്കി​ൽ ഇ​തു​പോ​ലൊ​രു സ്റ്റെ​ത​സ്കോ​പ് ക​ഴു​ത്തി​ലി​ട്ടോ​ണ്ടി​രി​ക്കു​വോ​ടോ എ​ന്ന് ഡോ​ക്ട​റു​ടെ മ​റു​പ​ടി, ഇ​തു​കേ​ട്ട് മാ​മു​ക്കോ​യ​യു​ടെ ക​ഥാ​പാ​ത്രം പ​റ​യു​ന്ന​താ​ണ് ത​ഗ്- അ​ത് നോ​ക്കേ​ണ്ട, പ​ര​മ​ശി​വ​ൻ പാ​മ്പി​നെ ക​ഴു​ത്തി​ലി​ട്ടി​ട്ടാ നി​ൽ​പ്, അ​ങ്ങേ​രെ​ന്താ പാ​മ്പു​പി​ടി​ത്ത​ക്കാ​ര​നാ​ണോ എ​ന്ന്.

ചാ​യ​ക്ക​ട​യി​ലേ​ക്കെ​ത്തു​ന്നൊ​രാ​ള്‍ ചാ​യ​ക്ക​ട​ക്കാ​ര​നോ​ട് മ​ധു​രം കു​റ​ച്ചൊ​രു ചാ​യ എ​ന്ന് പ​റ​യു​ന്നു, ക​ഴി​ക്കാ​നെ​ന്തെ​ങ്കി​ലും വേ​ണോ എ​ന്നാ​യി ചാ​യ​ക്ക​ട​ക്കാ​ര​ൻ, ഇ​ത് കേ​ട്ട് അ​ടു​ത്തി​രി​ക്കു​ന്ന മാ​മു​ക്കോ​യ​യു​ടെ ക​ഥാ​പാ​ത്രം പ​റ​യു​ന്ന​ത്- ക​ഴി​ക്കാ​ന​ല്ലേ ചാ​യ അ​ല്ലാ​തെ പി​ന്നെ കൈ​യും കാ​ലും ക​ഴു​കാ​നാ​ണോ എ​ന്നാ​ണ്.

‘എ​ന്താ നി​ന്‍റെ പേ​ര്’. ‘ജ​ബ്ബാ​ർ’... നാ​യ​രാ? ‘അ​ല്ല ന​മ്പൂ​തി​രി അ​വ​ർ​ക്ക​ല്ലെ ജ​ബ്ബാ​ർ​ന്ന് പേ​രു​ണ്ടാ​വാ’, ഒ​രു​ത്ത​ന് അ​പ​ക​ടം പ​റ്റി ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​മ്പോ​ള്‍ ഇ​മ്മാ​തി​രി ചെ​റ്റ​വ​ർ​ത്ത​മാ​നം പ​റ​യ​രു​ത്... ഇ​തു​പോ​ലു​ള്ള ന​ർ​മം ക​ല​ർ​ന്ന മാ​മു​ക്കോ​യ​യു​ടെ ഹാ​സ്യ സം​ഭാ​ഷ​ണ ശ​ക​ല​ങ്ങ​ളാ​ണ് ത​ഗ് ലൈ​ഫ് വി​ഡി​യോ​ക​ളാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actormammukoya
News Summary - mammukoya-Star Thugger on social media
Next Story