ആഡംബര വസതികളും കോടികൾ വിലമതിക്കുന്ന കാറുകളും! മമ്മൂട്ടിയുടെ ആസ്തി...
text_fieldsമലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ സജീവമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിൽ ക്രിസ്റ്റഫറാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. കാതൽ, ബസൂക്ക, ഭ്രമയുഗം, കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
ഇപ്പോഴിതാ നടന്റെ ആസ്തി വിവരങ്ങൾ വാർത്തകളിൽ ഇടംപിടിക്കുകയാണ്. പുറത്തു പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം, 340 കോടി (80 മില്ല്യൺ ഡോളർ)യാണ് മെഗാസ്റ്റാറിന്റെ ആകെ ആസ്തി. 50 കോടിയാണ് നടന്റെ പ്രതിവാർഷിക വരുമാനമത്രേ. 10 കോടിയാണ് സിനിമക്കായി നടൻ വാങ്ങുന്നത്. ബ്രാൻഡ് എൻഡോഴ്സ്മെന്റിനായി നാല് കോടിയും ചാർജ് ചെയ്യുന്നുണ്ട്. 12 കോടി ഇന്‍കം ടാക്‌സ് അടക്കുന്നുണ്ട്.
ഇത് കൂടാതെ കോടികൾ വിലമതിക്കുന്ന ആഡംബര കാറുകളുടെ വലിയ ശേഖരം തന്നെ മമ്മൂട്ടിക്കുണ്ട്. നിലവലിൽ നല് കോടി വിലവരുന്ന ആഡംബര വസതിയിലാണ് നടൻ കുടുംബസമേതം താമസിക്കുന്നത്. 2022ലാണ് അദ്ദേഹം ഈ വീട്ടിലേക്ക് മാറിയത്. ബാംഗ്ലൂർ , ചെന്നൈ, ദുബൈ എന്നിവിടങ്ങിൽ നടന് സ്വന്തമായി വസതികളും ഗസ്റ്റ് ഹൗസുകളും ഭൂമിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

