പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസുമായി മമ്മൂട്ടി! ഒപ്പം ദുൽഖറും...- വിഡിയോ
text_fieldsമലയാളികളുടെ സ്വന്തം മെഗാസ്റ്റാറിന്റെ 72ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാ ലോകവും. സമൂഹമാധ്യമങ്ങളിലൂടെ പിറന്നാൾ ആശംസയുമായി എത്തിയിട്ടുണ്ട്.
മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ആരാധകർ അർധരാത്രി 12 മണിക്ക് തന്നെ കൊച്ചിയിലെ വസതിയ്ക്ക് മുന്നിൽ എത്തിയിരുന്നു. ആരാധകരെ നിരാശരാക്കാതെ മെഗാസ്റ്റാർ ബാൽക്കണിയിൽ എത്തി ആശംസ ഏറ്റുവാങ്ങുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരാണ് മെഗാസ്റ്റാറിനെ കാണാൻ എത്തിയത്. മമ്മൂട്ടിക്കൊപ്പം ആരാധകരെ കാണാൻ ദുൽഖറുമുണ്ടായിരുന്നു.
പിറന്നാളിനോടനുബന്ധിച്ച് , മമ്മൂട്ടി സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ചിത്രം ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഫെന്‍സിങ് മത്സരത്തിന്റെ ജഴ്‌സിയും ഹെല്‍മറ്റും വാളുമേന്തിയിരിക്കുന്നൊരു ചിത്രമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ സ്റ്റില്ലാണോ അതോ ഏതെങ്കിലും പരസ്യ ചിത്രത്തിന്റേതാണോ എന്നത് വ്യക്തമല്ല.
'തൂഷെ' എന്ന് എഴുതിക്കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രം ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. . ഫെന്‍സിങ്ങിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണിത്.സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനേയും സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ഷാനി ഷാകിയേയും ഒരു ബ്രാന്‍ഡിനെയും ടാഗ് ചെയ്തുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം വൈറലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

