Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'വിധി പോലും...

'വിധി പോലും വിറച്ചുപോയി'; സഹപാഠികളുമൊത്തുള്ള മമ്മൂട്ടിയുടെ ഫോട്ടോ വൈറൽ

text_fields
bookmark_border
mammootty 8122
cancel
camera_alt

റോബർട്ട് ജിൻസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം

ലയാള സിനിമയിൽ പുരുഷസൗന്ദര്യത്തിന്‍റെ അവസാന വാക്കെന്നാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. ശരീരത്തെ എന്നും യൗവനമായി നിലനിർത്താൻ മമ്മൂട്ടിയോളം പ്രയത്നിക്കുന്ന മറ്റാരുണ്ട്. 70 വയസ് പിന്നിട്ട താരത്തിന് എന്നും നിത്യയൗവനം തന്നെ. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് തന്‍റെ സഹപാഠികൾക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം.

എറണാകുളത്തെ മഹാരാജാസ് കോളജില്‍ നടന്ന സഹപാഠികളുടെ ഒത്തുചേരലിനിടെ എടുത്ത ചിത്രമാണ് വൈറലായത്. രസകരമായ നിരവധി കമന്‍റുകളാണ് ചിത്രത്തിന് വരുന്നത്. 'ഇത് എഡിറ്റിങ് ആണോ, അവിശ്വസനീയം, ഇതേതാ ഒരു പയ്യന്‍, നിങ്ങളിത് വിശ്വസിക്കുമോ' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് ജിന്‍സാണ് ചിത്രം പങ്കുവെച്ചത്. 'കോളജ് സുഹൃത്തുക്കളോടൊപ്പം മമ്മൂക്ക' എന്നാണ് ചിത്രത്തിന്‍റെ അടിക്കുറിപ്പ്.


അമൽ നീരദിന്‍റെ സംവിധാനത്തിലൊരുങ്ങിയ ഭീഷ്മ പര്‍വ്വമാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള സിനിമ. ചിത്രം 24ന് റിലീസ് ചെയ്യും. കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammootty
News Summary - Mammootty viral reunion pic
Next Story