ചെറിയ കുട്ടിയാണെന്ന് പറഞ്ഞ് മമ്മൂക്ക 'അഴകന്‍' എന്ന ചിത്രത്തില്‍ നിന്ന് മാറ്റി; പിന്നീട് മാപ്പു പറഞ്ഞു- അഞ്ജു പ്രഭാകര്‍
text_fieldsബാലതാരമായി സിനിമ കരിയർ ആംഭിച്ച നടിയാണ് അഞ്ജു പ്രഭാകർ. പിന്നീട് മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നായികയായി തിളങ്ങാനും നടിക്ക് കഴിഞ്ഞിരുന്നു.താഴ്വാരം, കൗരവർ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാകുന്നത്.
ഇപ്പോഴിത മമ്മൂട്ടി ചിത്രമായ കൗരവറിൽ എത്തിയതിനെക്കുറിച്ച് പറയുകയാണ് അഞ്ജു. ഒരു മാസികക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.'വളരെ യാദൃശ്ചികമായാണ് കൗരവര്‍ എന്ന സിനിമയിലേക്ക് എത്തുന്നത്. നീലഗിരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മമ്മൂക്ക എന്നെ കണ്ട് ഞെട്ടിപ്പോയി. ‘എടീ നീ ഇത്ര വലിയ പെണ്ണായോ?’ എന്നു ചോദിച്ചു. കാരണം, അന്ന് അഴകന്‍ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ നായികയാവേണ്ടിയിരുന്നത് ഞാനായിരുന്നു. ഞാന്‍ ചെറിയ കുട്ടിയാണെന്ന് പറഞ്ഞ് മമ്മൂക്കയാണ് മാറ്റിയത്.
പകരം മധുബാല നായികയായി. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു, ‘ആ സിനിമയില്‍ നിന്നെ വേണ്ടെന്ന് പറഞ്ഞത് ആരാണെന്ന് അറിയാമോ?’ എന്ന്. എനിക്കറിയാം, മമ്മൂക്കയല്ലേ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സോറി പറയുകയും അപ്പോള്‍തന്നെ ജോഷി സാറിനെ വിളിക്കുകയും ചെയ്തു. അടുത്ത സിനിമ കൗരവറില്‍ അദ്ദേഹത്തിന്റെ നായികയായി ഞാന്‍ അഭിനയിക്കുമെന്ന് ജോഷി സാറിനോട് അദ്ദേഹം പറഞ്ഞു'- അഞ്ജു പറഞ്ഞു

