'ആ ചെറുക്കന് എത്രത്തോളം ആഗ്രഹമുണ്ടോ അതിപ്പോഴും എനിക്കുണ്ട്'; യൂത്ത് താരം ചിന്നയുടെ വാക്കുകൾ പരാമർശിച്ച് മമ്മൂട്ടി
text_fieldsമമ്മൂട്ടി, ചിന്ന
ഭാഷാ ഭേധമന്യേ ഏറെ ആരാധക പ്രശംസ നേടിയ ചിത്രമാണ് 'യൂത്ത്'. ഇപ്പോഴിത ചിത്രത്തിലെ യുവ നടൻ ചിന്നയെകുറിച്ച് മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. യൂത്ത് സിനിമയുടെ സക്സസ് മീറ്റിനിടെ വികാരാധീനനായി സംസാരിച്ച യുവ നടന്‍റെ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതാണ് മമ്മൂട്ടി പരാമർശിച്ചത്. പ്രേട്രിയറ്റ് സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു താരം.
പരിപാടിക്കിടെ മാധ്യമ പ്രവർത്തകർ മമ്മൂട്ടിയോട് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. അഭിനയിച്ച് കൊതി തീർന്നിട്ടില്ലെന്ന് പലപ്പോഴും പറയാറുണ്ട്, ഇനിയും പരീക്ഷിച്ച് അഭിനയിക്കാനുള്ള കഥാപാത്രങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി.
'എനിക്ക് സംശയമൊന്നുമില്ല, ഉണ്ട്. ഈ ചോദ്യത്തിന് ഉത്തരമില്ല. ഞാനിന്ന് ‘യൂത്ത്’ എന്ന സിനിമയുടെ സക്സസ് മീറ്റ് കണ്ടു. ഒരുപാട് കുട്ടികൾ സംസാരിച്ചു. അതിൽ ഒരാൾ വന്ന് സംസാരിക്കുമ്പോൾ അവന് സന്തോഷവും സങ്കടവും വരുന്നു. ഞാൻ സിനിമയിൽ നന്നാവില്ല, ചാൻസ് കിട്ടില്ല, അവന്റെ അച്ഛൻ നീ എന്തിനാട് വെറുതെ പോകുന്നത്, അവിടെയും കളിയാക്കാനാണോ, അവസാനം സിനിമയിൽ ചാൻസ് കിട്ടിയെന്ന് പറഞ്ഞ് ഭയങ്കര ഇമോഷനൽ ആയി പോകുന്ന നിമിഷമുണ്ട്. ഞങ്ങൾക്കൊന്നും അങ്ങനെയൊരു നിമിഷമേ ഉണ്ടായിട്ടില്ല. ഞങ്ങൾ സിനിമ വന്നതിനുശേഷം, സിനിമയിലുണ്ടെന്ന് അറിയുന്ന കാലത്ത് സിനിമാഭിനയം തുടങ്ങിയവരാണ്. ആ ആകാംക്ഷ, ആ ആർത്തി, ആ ആഗ്രഹം, ആ ചെറുക്കന് എത്രത്തോളം ആഗ്രഹമുണ്ടോ അതിപ്പോഴും എനിക്കുണ്ട്.' എന്നാണ് നടൻ പറഞ്ഞത്.
മമ്മൂട്ടിയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സന്തോഷമറിയിച്ച് എത്തിയിരിക്കുകയാണ് ചിന്ന. ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ പങ്കുവച്ച് നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. യൂത്തിന്‍റെ സംവിധായകനും പ്രധാന നടനുമായ കെൻ കരുണാസും മമ്മൂട്ടിയുടെ വിഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

