Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പ്രിയപ്പെട്ട സുരേഷിന്'... പിറന്നാൾ ആശംസയുമായി മമ്മൂട്ടി

text_fields
bookmark_border
Mammootty Pens Birthaday Wishes To  Suresh Gopi
cancel

നടൻ സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി മെഗാസ്റ്റാർ മമ്മൂട്ടി. സുരേഷ് ഗോപിക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ നേർന്നത്. പ്രിയപ്പെട്ട സുരേഷിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി കുറിച്ചത്.

മെഗാസ്റ്റാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ നടന് ആശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും.

ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി സിനിമയിൽ സജീവമായിട്ടുണ്ട്. ഗരുഡൻ, ഒരു പെരുങ്കളിയാട്ടം,ജെ.എസ്.കെ, ഒറ്റക്കൊമ്പൻ, തമിഴരശൻ എന്നിവയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ചിത്രങ്ങൾ.

നടന്റെ പിറന്നാളിനോടനുബന്ധിച്ച് ഗരുഡന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ബിജു മേനോനും ഒരു പ്രധാനകഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്രൈം ത്രില്ലറായ ചിത്രം അരുൺ വർമയാണ് സംവിധാനം ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammootty Pens Birthaday Wishes To Suresh Gopi
Next Story