Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightറിവ്യൂ നിർത്തിയത്...

റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല, റിവ്യൂ വേറെ റോസ്റ്റിങ് വേറെ -മമ്മൂട്ടി

text_fields
bookmark_border
Mammootty Opens Up About Movie Reviews
cancel

റിവ്യൂ നിർത്തിയത് കൊണ്ടൊന്നും സിനിമ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് നടൻ മമ്മൂട്ടി. കാതൽ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം പറഞ്ഞത്. സിനിമയുടെ റിവ്യൂ നോക്കിയല്ല സിനിമ കാണേണ്ടതെന്നും റിവ്യൂക്കാർ അവരുടെ വഴിക്കും സിനിമ അതിന്റെ വഴിക്കുമാണ് പോകുന്നതെന്നും താരം പറഞ്ഞു. കൂടാതെ സിനിമ റിവ്യൂവും റോസ്റ്റിങ്ങും രണ്ടും രണ്ടാണെന്നും താരം കൂട്ടിച്ചേർത്തു.

സിനിമയെ റിവ്യൂ കൊണ്ടെന്നും നശിപ്പിക്കാനാവില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് വരുന്നത്. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടാൻ പോകുന്നില്ല. റിവ്യൂക്കാർ അവരുടെ വഴിക്കും സിനിമ അതിന്റെ വഴിക്കും പോകും- മമ്മൂട്ടി പറഞ്ഞു.

പ്രേക്ഷകർക്ക് ഇഷ്ടമുള്ള സിനിമകളാണ് അവർ കാണുന്നത്. നമുക്ക് തോന്നണം സിനിമ കാണണോ വേണ്ടയോഎന്ന്. നമുക്ക് എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായമായിരിക്കണം. മറ്റൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി- മമ്മൂട്ടി പറഞ്ഞു.

റിവ്യുവും റോസ്റ്റിങ്ങും രണ്ടാണ്. റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്. സിനിമകളെ റോസ്റ്റിങ് ചെയ്യട്ടെ- മമ്മൂട്ടി കൂട്ടിച്ചേർത്തു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കാതൽ. ചിത്രം നവംബർ 23ന് സിനിമ തിയറ്ററുകളിൽ എത്തും. ജ്യോതികയാണ് നായിക. വർഷങ്ങൾക്കു ശേഷമാണ് ജ്യോതിക ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാർ അവതരിപ്പിക്കുന്നത്. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ.

Show Full Article
TAGS:Movie NewsMovie ReviewsMammootty
News Summary - Mammootty Opens Up About Movie Reviews
Next Story